ബംഗളൂരു: ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ കര്‍ണാടക പൊലീസ് കേസ് എടുത്തു. കോണ്‍ഗ്രസ് നേതാവായ രമേശ് ബാബു നൽകിയ പരാതിയിലാണ് നടപടി. ‘രാഹുല്‍ ഗാന്ധി അപകടകാരിയാണ്, വഞ്ചനാപരമായ കളി കളിക്കുകയാണ്’ എന്ന തലക്കെട്ടയോടെയായിരുന്നു ട്വിറ്ററില്‍ അമിത് മാളവ്യ വീഡിയോ പ്രചരിപ്പിച്ചത്.
രാഹുല്‍ ഗാന്ധി ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന ഉള്ളടക്കത്തോടെ രാഹുല്‍ ഗാന്ധിയുടെ മുഖമടക്കമുള്ള 3ഡി അനിമേറ്റഡ് വീഡിയോ ആണ് മാളവ്യ പങ്കുവച്ചത്. രാഹുല്‍ ഗാന്ധി രാജ്യവിരുദ്ധനാണെന്നും വിദേശങ്ങളില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നാണം കെടുത്താനുമാണ് രാഹുലിന്റെ ശ്രമമെന്നും വീഡിയോയില്‍ പറയുന്നു.
കള്ളനോട്ട് കേസ് : പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
അപകീര്‍ത്തികരമായ ഉള്ളടക്കമാണ് ഇതിലുളളതെന്നും ഇത് ഐടി നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാതി. വിവിധ വിഭാഗങ്ങളില്‍ ശത്രുതയുണ്ടാക്കല്‍ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് മാളവ്യയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Post Your Comments