ThiruvananthapuramLatest NewsKeralaNattuvarthaNews

‘സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നത നേതാക്കൾ അധോലോക സംഘങ്ങളെപ്പോലെ’: വി മുരളീധരന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നത നേതാക്കൾക്കെതിരെ ഉയർന്നു വരുന്ന അരോപണങ്ങൾ അവർ അധോലോക സംഘങ്ങളെപ്പോലെയായെന്ന് തെളിയിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ‘കൈതോല പായിലെ’ കോടികളുടെ കടത്തും ‘കണ്ണിനടിയിലെ കറുപ്പ്’ മാറ്റാനുള്ള വ്യാജ ചികിത്സയുമെല്ലാം ഇതാണ് വ്യക്തമാക്കുന്നതെന്നും രണ്ട് പാർട്ടികളുടെയും നേതാക്കന്മാർ നാട്ടിലെ നിയമങ്ങൾക്ക് അൽപം പോലും വില കല്‍പ്പിക്കുന്നില്ലെന്നും വി മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പാർട്ടിയിലെ സഹപ്രവർത്തകനായിരുന്ന ഏറ്റവും ഉയർന്ന തലത്തിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയുടെ വെളിപ്പെടുത്തലിൽ, അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി എന്ത് കൊണ്ട് തയ്യാറാകുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ അന്വേഷണം നടത്തി വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

അതിതീവ്ര മഴയും, ശക്തമായ കടല്‍ ക്ഷോഭവും ഏത് നിമിഷവും ഉണ്ടാകാം, ജനങ്ങളോട് കരുതലോടെയിരിക്കാന്‍ നിര്‍ദ്ദേശം
‘വളരെ ഗുരുതരമായ ആരോപണമാണ് ജി ശക്തിധരൻ ഉന്നയിച്ചിരിക്കുന്നത്. കൈതോല പായയിൽ പൊതിഞ്ഞ് എറണാകുളത്ത് നിന്ന് കോടികൾ കടത്തിയതിൻ്റെ വിശദാംശങ്ങൾ പുറത്തു വിടാൻ ശക്തിധരൻ തയാറാവണം. ഇക്കാര്യത്തിൽ ആധികാരികമായ വിവരങ്ങൾ സഹിതം പരാതി നൽകിയാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കും,’ വി മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button