KannurNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വ് ഉ​ള്‍പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളെ​ത്തി​ക്കു​ന്ന രണ്ടുപേര്‍ പിടിയിൽ

ഒ​റ്റ​ത്തൈ സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ന്‍പു​ര​യി​ല്‍ അ​ല​ക്‌​സ് ഡൊ​മി​നി​ക് (23), പൂ​ഴി​ക്കാ​ട്ട് വി​മ​ലേ​ഷ് സു​നി​ല്‍ (20) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ല​ക്കോ​ട്: മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്ക് ക​ഞ്ചാ​വു ഉ​ള്‍പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളെ​ത്തി​ക്കു​ന്ന ര​ണ്ടു​പേ​ർ അറസ്റ്റിൽ. ഒ​റ്റ​ത്തൈ സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ന്‍പു​ര​യി​ല്‍ അ​ല​ക്‌​സ് ഡൊ​മി​നി​ക് (23), പൂ​ഴി​ക്കാ​ട്ട് വി​മ​ലേ​ഷ് സു​നി​ല്‍ (20) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ആ​ല​ക്കോ​ട് എ​സ്‌.​ഐ വി​ജേ​ഷ് പ​ച്ച​യും സം​ഘ​വും ചേർന്നാണ് പി​ടി​കൂ​ടി​യ​ത്.

Read Also : നീറ്റ് പ്രവേശന പരിശീലന കേന്ദ്രത്തിലെ 2 വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി: 2 മാസത്തിനിടെ ഒമ്പതാമത്തെ മരണം

ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ ര​ണ്ടോ​ടെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ടെ ആ​ല​ക്കോ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. 3.600 കി​ലോ ക​ഞ്ചാ​വും ക​ട​ത്താ​നു​പ​യോ​ഗി​ച്ച മോ​ട്ടോ​ര്‍സൈ​ക്കി​ളും ഇ​വ​രി​ല്‍ നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തു​നി​ന്നും മ​ല​യോ​ര​ത്തേ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ളെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ല്‍പ്പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button