IdukkiKeralaNattuvarthaLatest NewsNews

പെൺകുട്ടിയ്ക്ക് പീഡനം: രണ്ടുപേർ പിടിയിൽ

ബൈ​സ​ൺ​വാ​ലി സൊ​സൈ​റ്റി​മേ​ട് വ​ള്ളോ​മാ​ക്ക​ൽ ത​ങ്ക​ച്ച​ൻ (58), ബൈ​സ​ൺ​വാ​ലി ക​ണ​ക്കാ​ഞ്ചേ​രി​ക്കു​ടി​യി​ൽ താ​മ​സം താ​ത്ത എ​ന്ന ശി​വ​രാ​ജ​ൻ (59) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

അ​ടി​മാ​ലി: പെൺകുട്ടിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കു​റ്റ​ത്തി​ന് ര​ണ്ടു കേ​സി​ലാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ. ബൈ​സ​ൺ​വാ​ലി സൊ​സൈ​റ്റി​മേ​ട് വ​ള്ളോ​മാ​ക്ക​ൽ ത​ങ്ക​ച്ച​ൻ (58), ബൈ​സ​ൺ​വാ​ലി ക​ണ​ക്കാ​ഞ്ചേ​രി​ക്കു​ടി​യി​ൽ താ​മ​സം താ​ത്ത എ​ന്ന ശി​വ​രാ​ജ​ൻ (59) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ജാ​ക്കാ​ട് പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താൻ വെണ്ടക്ക 

ഒ​രു വ​ർ​ഷം മു​മ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെ​ൺ​കു​ട്ടി​യെ​ പ്ര​തി​ക​ൾ പീ​ഡി​പ്പി​ച്ച​താ​യി ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​സ്.​ഐ​മാ​രാ​യ ടി.​പി. ജൂ​ഡി, സ​ജി എ​ൻ. പോ​ൾ, എ.​എ​സ്.​ഐ അ​ജി​ത്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​യ​ച​ന്ദ്ര​ൻ, നി​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടി​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തിയിൽ ഹാജരാക്കിയ രണ്ടുപേരെ​യും റി​മാ​ൻ​ഡ്​ ചെ​യ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button