News

‘അമേരിക്കൻ സന്ദർശനത്തിടെ രാഹുൽ ഗാന്ധി ദേശവിരുദ്ധരുമായി കൂടിക്കാഴ്ച നടത്തി’: ആരോപണവുമായി സ്മൃതി ഇറാനി

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനത്തിനിടെ അദ്ദേഹം സുനിതാ വിശ്വനാഥുമായി നടത്തിയ കൂടിക്കാഴ്ചക്കെതിരെയാണ് മന്ത്രി വിമർശനം ഉന്നയിച്ചത്. ഹിന്ദു വിരുദ്ധതയും ഭാരത സര്‍ക്കാരിനെതിരായ പ്രചാരകയുമായ സുനിതാ വിശ്വനാഥുമായി നടത്തിയ കൂടിക്കാഴ്ചയുടെ വസ്തുത രാഹുൽ വ്യകതമാക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

‘യോഗത്തിൽ ഇവർ എന്താണ് ചർച്ച ചെയ്തതെന്ന് രാഹുൽ വ്യക്തമാക്കണം. സുനിതാ വിശ്വനാഥിന് സാമ്പത്തികമായി ധനസഹായം നൽകുന്നത് ജോർജ്ജ് സോറോസാണ്. രാഹുൽ ഗാന്ധിയുമായുള്ള ജോർജ്ജ് സോറോസിന്റെയും അദ്ദേഹം ധനസഹായം നൽകുന്ന സംഘടനകളുടെയും ബന്ധം പുതിയതല്ല. ഓപ്പൺ സൊസൈറ്റിയുടെ ഗ്ലോബൽ പ്രസിഡന്റായ സലിൽ സേത്തി ജോർജ്ജ് സോറോസിന്റെ ഫൗണ്ടേഷനിൽ ഉണ്ടായിരുന്നു. അയാൾ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും ഉണ്ടായിരുന്നതായി പ്രസിദ്ധീകരണത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്,’ സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button