കോഴിക്കോട്: പിണറായി വിജയൻ രാഷ്ട്രീയക്കാരനല്ലെന്നും ലക്ഷണമൊത്ത കച്ചവടക്കാരനാണെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പിണറായിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ തയാറാവണമെന്നും ഇടതു വലതു മുന്നണി നേതാക്കളെല്ലാം അഴിമതിയുടെ ആഴക്കടലിൽ മുങ്ങിക്കഴിഞ്ഞിരിക്കുകയാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
‘ഭൂലോക കള്ളന്മാരാണ് ഇടതു വലതു മുന്നണി നേതാക്കൾ. വികസന മുദ്രാവാക്യം മുഖമുദ്രയാക്കിയ ബിജെപിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ. ഏക സിവിൽ കോഡ് ഒരു മതത്തിനുമെതിരല്ല.ഏക സിവിൽ കോഡ് ഭാരതത്തെ ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ്. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ ഈ നിയമമാവശ്യമാണ്. നിയമത്തിന്റെ വിശദാംശങ്ങളറിയാതെയാണ് പ്രതിപക്ഷം വിമർശനമുയർത്തുന്നത്,’ കൃഷ്ണദാസ് വ്യക്തമാക്കി.
Post Your Comments