
കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളടക്കം പലപ്രമുഖരും ഉണ്ടെന്ന് അറസ്റ്റിലായ അബിൻ രാജ് മൊഴി നൽകിയതായി മാധ്യമ റിപ്പോർട്ട്. എന്നാൽ നിഖിലിനെ മാത്രം ബലിയാടാക്കി കേസ് ഒതുക്കിയേക്കുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
നിഖിൽ തോമസിനെതിരായ എം.എസ്.എം കോളേജിന്റെ പരാതിയിൽ മാത്രം അന്വേഷണം നടത്തിയാൽ മതിയെന്ന് പൊലീസിന് നിർദ്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. പരാതിക്കാർ ഇല്ലാത്തതിനാൽ മറ്റ് വ്യാജസർട്ടിഫിക്കറ്റുകളെപ്പറ്റി അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്.
സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്ത അബിൻ രാജും പൊലീസിനോട് വെളിപ്പെടുത്തിയത് പാർട്ടിയിലെ പ്രമുഖനേതാക്കളുടെ പേരുകളാണ്. അതിന്റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം. സ്പെഷ്യൽ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Post Your Comments