Latest NewsIndiaNews

കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടൽ: ഒരു ചീറ്റയ്ക്ക് പരിക്ക്

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനിടെ ഒരു ചീറ്റയ്ക്ക് പരിക്കേറ്റു. അഗ്നി എന്ന ചീറ്റയ്ക്കാണ് പരിക്കേറ്റത്. ചീറ്റയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള സംഘര്‍ഷം: പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

അഗ്നി എന്ന ചീറ്റയും വായു എന്ന പേരിലുള്ള ചീറ്റയും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ നിന്നും ചീറ്റകളെ പിന്തിരിപ്പിക്കാനായി സൈറൻ മുഴക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി കെ വർമ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും അദ്ദേഹം കൂട്ടിട്ടേർത്തു.

Read Also: അതിതീവ്ര മഴയും, ശക്തമായ കടല്‍ ക്ഷോഭവും ഏത് നിമിഷവും ഉണ്ടാകാം, ജനങ്ങളോട് കരുതലോടെയിരിക്കാന്‍ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button