Latest NewsNewsLife Style

പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത്‌ മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം

പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നതും അത്തരത്തിലുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നതും മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം. ദി ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ദിവസവും അഞ്ചു മിനിറ്റെങ്കിലും പുറത്ത് ഇഷ്ടമുള്ള സ്ഥലത്ത് ചെലവഴിക്കുന്നത് ഒരാളുടെ മാനസിക സന്തോഷത്തെ മെച്ചപ്പെടുത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്. പ്രകൃതിയെ അടുത്തറിഞ്ഞുള്ള ജീവിതം മനുഷ്യന്റെ ശാരീരിക ആരോഗ്യത്തിനും ഗുണകരമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാനസിക ആരോഗ്യത്തിനും ഇതേറെ ഗുണം ചെയ്യുന്നു.

ഈ കണ്ടെത്തിലിലേക്കെത്താന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ രണ്ടു പഠനങ്ങളാണ് നടത്തിയത്. ദിവസവും 5 മിനിറ്റെങ്കിലും പ്രകൃതിയെ അടുത്തറിഞ്ഞ് ജീവിക്കുന്നത് മനുഷ്യരെ ഉന്മേഷരാക്കുമെന്നാണ് ആദ്യത്തെ പഠനത്തില്‍ കണ്ടെത്തിയത്.

എത്ര സമയം പുറത്ത് ചെലവഴിക്കുന്നതിനെ ആശ്രയിച്ച് മനുഷ്യന്റെ മനോഭാവത്തിലും മാറ്റം വരുന്നതായി രണ്ടാമത്തെ പഠനത്തില്‍ തെളിഞ്ഞു. ദീര്‍ഘ സമയം പുറത്ത് ചെലവഴിക്കുന്നത് മാനസിക സന്തോഷം കൂട്ടുന്നതായും വ്യക്തമായി. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ സമയം ചെലവിടുന്നത് മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തി സന്തോഷമുള്ള വ്യക്തിയായി ഒരാളെ മാറ്റുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button