KeralaLatest NewsNews

കുടിവെള്ള പദ്ധതി: കിണര്‍ കുഴിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി വിട്ടുനല്‍കി ക്ഷേത്രക്കമ്മിറ്റി

കോഴിക്കോട്: കുടിവെള്ള പദ്ധതി യാഥാർഥ്യമാകാൻ കിണര്‍ കുഴിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി വിട്ടുനല്‍കി ക്ഷേത്രക്കമ്മിറ്റി. കാക്കൂര്‍ പി.സി. പാലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കമ്മിറ്റിയാണ് പ്രദേശത്തെ അടുക്കന്‍മല കോളനി കുടിവെള്ളപദ്ധതിക്കായുള്ള കിണര്‍ കുഴിക്കുന്നതിനുള്ള സ്ഥലം വിട്ടുനല്‍കിയത്.

വര്‍ഷങ്ങളായി കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന അടുക്കന്‍മല കോളനി. ഇതിനുപരിഹാരമായി ജലലഭ്യതയുള്ള കിണര്‍ കുഴിക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനുള്ള സ്ഥലംകണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ക്ഷേത്രക്കമ്മിറ്റി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്നത്.

ALSO READ: കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഇനി നാല് മണിക്കൂറും കൊച്ചിയിലേയ്ക്ക് വെറും ഒന്നര മണിക്കൂറും…തിരുവനന്തപുരം-കാസര്‍കോഡ് അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പച്ചക്കൊടി

കാക്കൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്ത സ്ഥലത്തിന്റെ രേഖകള്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് എം. സതീഷ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീലയ്ക്ക് കൈമാറി. കെ.സി. ബല്‍രാജ്, എം.കെ. സന്തോഷ്, എം.കെ. ഷൈജ, എ. ഭാസ്‌കരന്‍, വി.പി. ഷണ്‍മുഖദാസ്, പാച്ചുക്കുട്ടി, മലയിട അശോകന്‍, പി.ടി. കമല, സത്യ, രവി എന്നിവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button