AlappuzhaKeralaNattuvarthaLatest NewsNews

വി​ല്പന​യ്ക്കാ​യി ട്രെ​യി​നി​ൽ ക​ട​ത്തി​: മൂന്നര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി രണ്ടുപേർ പിടിയിൽ

അ​ടൂ​ർ പ​യ്യ​ന​ല്ലൂ​ർ മീ​ന​ത്തേ​തി​ൽ വീ​ട്ടി​ൽ സു​മേ​ഷ്(26), കൊ​ല്ലം ജി​ല്ല​യി​ൽ ആ​ന​യ​ടി ശൂ​ര​നാ​ട് നോ​ർ​ത്ത് വി​ഷ്ണു​ഭ​വ​ന​ത്തി​ൽ വി​ഷ്ണു(23) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടിയത്

ആ​ല​പ്പു​ഴ: വി​ല്പന​യ്ക്കാ​യി ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 3.550 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ. അ​ടൂ​ർ പ​യ്യ​ന​ല്ലൂ​ർ മീ​ന​ത്തേ​തി​ൽ വീ​ട്ടി​ൽ സു​മേ​ഷ്(26), കൊ​ല്ലം ജി​ല്ല​യി​ൽ ആ​ന​യ​ടി ശൂ​ര​നാ​ട് നോ​ർ​ത്ത് വി​ഷ്ണു​ഭ​വ​ന​ത്തി​ൽ വി​ഷ്ണു(23) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടിയത്.

ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്നാണ് ഇവർ പിടിയിലായത്. ആ​ല​പ്പു​ഴ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി​നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷൽ സ്ക്വാ​ഡ് സി​ഐ എം. ​മ​ഹേ​ഷും സം​ഘ​വും ചേർന്നാണ് ഇവരെ പി​ടി​കൂ​ടിയത്.

സ്ഥി​ര​മാ​യി ഒ​റീ​സ​യി​ൽ പോ​യി വ​ലി​യ തോ​തി​ൽ വാ​ങ്ങി ക​ഞ്ചാ​വ് ഇ​വ​ർ ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളാ​യ കാ​യം​കു​ളം, താ​മ​ര​ക്കു​ളം നൂ​റ​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് എ​ത്തി​ച്ചി​രു​ന്ന​ത്.

Read Also : മഴയിൽ മുങ്ങി ഉത്തരേന്ത്യ! ഡൽഹിയിലും മധ്യപ്രദേശിലും ഹിമാചലിലും പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്തി

ട്രെ​യി​നി​ൽ ചേ​ർ​ത്ത​ല​യി​ലോ ആ​ല​പ്പു​ഴ​യി​ലോ ഇ​റ​ങ്ങി ബ​സ് മാ​ർ​ഗമാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​ത്. ട്രെ​യി​നി​ൽ പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നുവേ​ണ്ടി ഒ​റീ​സ​യി​ൽനി​ന്ന് രാ​ത്രി​യി​ലു​ള്ള ട്രെ​യി​നു​ക​ളി​ൽ ക​യ​റു​ക​യും ഈ ​സ​മ​യം മ​റ്റു​ള്ള​വ​ർ ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ടോ​യ്‌ല​റ്റി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തെ പ്ലൈ​വു​ഡി​ന്‍റെ സ്ക്രൂ ​അ​ഴി​ച്ചുമാ​റ്റി ക​ഞ്ചാ​വ് പൊ​തി ഒ​ളി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​റ​ങ്ങാ​ൻ സ​മ​യ​മാ​കു​മ്പോ​ൾ ഫ്ലാ​റ്റ്ഫോ​മി​ൽ മ​റ്റു പ​രി​ശോ​ധ​ന ഇ​ല്ല​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് ക​ഞ്ചാ​വു​മാ​യി ഇ​റ​ങ്ങാ​റു​ള്ള​ത്. സു​മേ​ഷ് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സുക​ളി​ൽ പ്ര​തി​യും കാ​പ്പാ​നി​യ​മ പ്ര​കാ​രം ജ​യി​ലി​ൽ കി​ട​ന്നി​ട്ടു​ള്ള​യാ​ളു​മാ​ണ്. ഇ​വ​ർ ക​ഞ്ചാ​വ് വാ​ങ്ങാ​ൻ പു​റ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡി​ന് ര​ഹ​സ്യ വി​വ​രം കി​ട്ടി​യി​രു​ന്നു.

ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി ബ​സ് കാ​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് പ്രതികൾ പി​ടി​യിലായത്. ഇ​വ​രി​ൽ നി​ന്ന് ഒ​റീ​സ​യി​ലെ സാം​മ്പ​ൽപൂ​രി​ൽ നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റും ക​ണ്ടെ​ടു​ത്തു. ഇ​വ​ർ ട്രെ​യി​നി​റ​ങ്ങു​ന്ന സ​മ​യ​ത്തെക്കു​റി​ച്ച് എ​ക്സൈ​സി​ന് ര​ഹ​സ്യവി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രതികളെ പി​ടി​കൂടി​യ​ത്.

ഇവരെ പിടികൂടിയ സം​ഘ​ത്തി​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കൊ​പ്പം പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജി. ​ഗോ​പ​കു​മാ​ർ, പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് കെ.​പി. സ​ജി​മോ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. ശ്രീ​ജി​ത്ത്, എ​സ്.​ആ​ർ. റ​ഹീം, അ​രു​ൺ എ​സ്, കെ.​ടി. ക​ലേ​ഷ്, ദി​ലീ​ഷ് എ​സ്, സ​ന്തോ​ഷ്, ഡ്രൈ​വ​ർ പ്ര​ദീ​പ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button