Latest NewsKeralaNews

മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്: കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലും ഒളിപ്പിച്ച പണം പിടികൂടി

പാലക്കാട്: നടുപ്പുണിയിലുള്ള മൃഗ സംരക്ഷണ വകുപ്പിൻ്റെ ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടി. കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലും

ഒളിപ്പിച്ച 8930 രൂപ വിജിലൻസ് പിടിച്ചെടുത്തു. ഇതിൽ 8320 രൂപ ഓടിനിടയിലും 610 രൂപ വാഴപ്പോളയിലുമാണ് ഒളിപ്പിച്ചിരുന്നത്. പൊള്ളാച്ചിയിൽ നിന്ന് കേരളത്തിലേക്ക് അറവ് മാടുകളെ കൊണ്ടുവരുന്ന  റോഡിലാണ് ചെക്പോസ്റ്റുള്ളത്.

എണ്ണത്തിൽ കൂടുതൽ മാടുകളെ ലോറിയിൽ കൊണ്ടുവന്നാൽ പിഴ ഈടാക്കും. ഇതൊഴിവാക്കി കൈക്കൂലി വാങ്ങുന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. മൂന്ന് പേരാണ് റെയ്ഡ് നടക്കുമ്പോൾ ഓഫീസിലുണ്ടായിരുന്നത്. ഇവർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button