Latest NewsNewsLife StyleHealth & Fitness

ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ ക്യാൻസറിന്റേതാകാം

ആളുകള്‍ എന്നും ഭയത്തോടെ കാണുന്ന ഒന്നാണ് ക്യാന്‍സര്‍. എന്നാല്‍, ആരംഭഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ വളരെ എളുപ്പം ഇത് സുഖപ്പെടുത്താവുന്നതാണ്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവും ഉണ്ടെങ്കില്‍ നമുക്ക് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.

Read Also : കേരളത്തില്‍ കനത്ത മഴ, വരും ദിവസങ്ങളിലും മഴ കനക്കും: പൊതുജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഇവയൊക്കെയാണ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

1. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പും

2. ഉണങ്ങാത്ത വ്രണങ്ങള്‍

3. പെട്ടെന്നുള്ള ഭാരക്കുറവ്.

4. അകാരണമായുള്ള ക്ഷീണവും വിട്ടുമാറാത്ത പനിയും

5. മറുക്, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.

6. വായ്ക്കുള്ളില്‍ പഴുപ്പ്

7. മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

8. വിട്ടുമാറാത്ത ചുമ

9. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ദഹനപ്രശ്നങ്ങളും

ഇവയെല്ലാം തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍, ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ചികിത്സയ്ക്ക് ശേഷവും നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ വിദഗ്ദ്ധ പരിശോധന നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button