ThrissurLatest NewsKeralaNattuvarthaNews

ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തിനിരയാക്കി: വ​യോ​ധി​ക​ന് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ചേ​ര്‍പ്പ് പ​ടി​ഞ്ഞാ​റ് തെ​ക്കും​പു​റം അ​ക്ബ​റി​നെ​യാ​ണ് (74) കോടതി ശിക്ഷിച്ചത്

തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തിനിരയാക്കിയ കേ​സി​ല്‍ വ​യോ​ധി​ക​ന് ക​ഠി​ന ത​ട​വും പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. ചേ​ര്‍പ്പ് പ​ടി​ഞ്ഞാ​റ് തെ​ക്കും​പു​റം അ​ക്ബ​റി​നെ​യാ​ണ് (74) കോടതി ശിക്ഷിച്ചത്. തൃ​ശൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജ​യ പ്ര​ഭു ആണ് ശിക്ഷ വിധിച്ചത്. അ​ഞ്ച് വ​ര്‍ഷം ത​ട​വും 25000 രൂ​പ പി​ഴ​യും ആണ് ശി​ക്ഷ.

Read Also : കൈകാലുകൾ കെട്ടിയിട്ട് രാത്രി മുഴുവൻ ക്രൂരപീഡനനം: ബോധം പോയ യുവതിക്ക് പുലർച്ചെ ബോധം വന്നു, രക്ഷപെട്ടത് കിരൺ ഉറങ്ങുമ്പോൾ

2022 ജ​നു​വ​രി 23-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ​വീ​ടി​നു മു​ന്‍വ​ശം റോ​ഡ​രി​കി​ലെ കോ​ണ്‍ക്രീ​റ്റ് തൂ​ണി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ആ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

ചേ​ര്‍പ്പ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​സ്.​ഐ അ​നൂ​പ്, സി.​ഐ ടി.​വി. ഷി​ബു എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. എ​സ്.​സി.​പി.​ഒ സ​ര​സ​പ്പ​ന്‍, ഡ​ബ്ല്യു.​സി.​പി.​ഒ പൊ​ന്ന​മ്പി​ള്ളി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ. സു​നി​ത കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button