സംസ്ഥാനത്ത് വീടുകളിലേക്കുള്ള വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി കെ ഫോൺ. ഗാർഹിക കണക്ഷൻ എത്തിക്കുന്നതായി സാങ്കേതിക പങ്കാളികളെ കണ്ടെത്താൻ സർക്കാർ പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിലവിലെ സാങ്കേതിക പങ്കാളി കേരള വിഷൻ എന്ന കേബിൾ ടിവി നെറ്റ്‌വർക്കിനാണെങ്കിലും, ഘട്ടം ഘട്ടമായി മറ്റ് കേബിൾ ടിവി ഓപ്പറേറ്റർമാർക്കും, ലൈസ്റ്റ് മൈൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാർക്കും വാണിജ്യ കണക്ഷൻ എത്തിക്കാൻ കെ ഫോണുമായി പങ്കാളിത്തം ഉണ്ടാക്കാവുന്നതാണ്.
രണ്ടാം ഘട്ടത്തിൽ രണ്ടര ലക്ഷം കണക്ഷനുകൾ നൽകാനാണ് പദ്ധതിയിടുന്നത്. കൂടുതൽ ഓപ്പറേറ്റർമാരെ ലഭിക്കുന്ന പക്ഷം ഗാർഹിക കണക്ഷൻ നടപടികൾ വേഗത്തിലാക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ സൗജന്യ കണക്ഷൻ നൽകുന്ന ഗുണഭോക്താക്കളുടെ പട്ടിക ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെങ്കിലും, കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ മന്ദഗതിയിലാണ്. ഇതുവരെ 3000 ത്തോളം വീടുകളിൽ മാത്രമാണ് കേരള വിഷന്റെ നേതൃത്വത്തിൽ കെ ഫോൺ എത്തിച്ചിട്ടുള്ളത്. ഉൾപ്രദേശങ്ങളിലേക്ക് അതിവേഗം കണക്ഷൻ എത്തിക്കുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് കേരള വിഷൻ അറിയിച്ചിട്ടുണ്ട്.
Also Read: ചലച്ചിത്ര, സീരിയൽ നടൻ ടി.എസ്. രാജു അന്തരിച്ചു
Post Your Comments