KeralaLatest NewsNews

മദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍

കൊച്ചി: ബംഗളൂരുവില്‍ നിന്നെത്തിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. രക്തസമ്മര്‍ദം അനിയന്ത്രിതമായി കൂടിയതാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് നല്ലതല്ല എന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം.

Read Also: തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്ന നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം നല്കാൻ സർക്കാർ തീരുമാനം

ഈ സാഹചര്യത്തില്‍ മദനിയുടെ പിതാവിനെ കൊച്ചിയിലെത്തിക്കാന്‍ ആലോചിക്കുന്നതായി പി.ഡി.പി ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് ഏഴേകാലോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുമ്പോള്‍ തന്നെ മദനി ക്ഷീണിതനായിരുന്നു. തുടര്‍ന്ന്, വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ അല്‍പ്പസമയം വിശ്രമിച്ച് മാധ്യമപ്രവര്‍ത്തകരെയും കണ്ട ശേഷമാണ് ആംബുലന്‍സില്‍ അന്‍വാര്‍ശ്ശേരിയിലേക്ക് യാത്ര തിരിച്ചത്. തന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നും ക്രിയാറ്റിന്‍ അളവ് ഒമ്പതിലെത്തിയതിനാല്‍ ഡയാലിസിസ് വേണ്ടിവരുന്ന അവസ്ഥയിലാണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നുള്ള യാത്രയില്‍ ആലുവക്കടുത്ത് വെച്ച് ഛര്‍ദി അനുഭവപ്പെട്ടു. ആംബുലന്‍സിലുള്ള ഡോക്ടറുടെ പ്രാഥമിക പരിശോധനക്ക് ശേഷം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മദനി ഇന്നലെ കേരളത്തിലെത്തിയത്. 2017ല്‍ മൂത്ത മകന്‍ ഉമര്‍ മുഖ്ത്താറിന്റെ വിവാഹത്തിനാണ് മദനി അവസാനമായി നാട്ടിലെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button