തൃശൂര്‍: യുവതിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മണ്ടി, മൂരി എന്നീ വിളിപ്പേരുകളുള്ള നിശാന്തിനെ(30)യാണ് അറസ്റ്റ് ചെയ്തത്. പീച്ചി പൊലീസാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ 22-ന് പട്ടിക്കാട് പീച്ചി റോഡിലുള്ള പീച്ചീസ് ആശുപത്രിയില്‍ വച്ച് പീച്ചി സ്വദേശിനിയുടെ കഴുത്തില്‍ കയറിപ്പിടിച്ച് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച കേസിലാണ് നിശാന്തിനെ അറസ്റ്റ് ചെയ്തത്. പീച്ചി സ്റ്റേഷന്‍ ഫൗസ് ഓഫീസര്‍ ബിബിന്‍ ബി. നായര്‍ ആണ് ഇയാളെ പിടികൂടിയത്.
പീച്ചി സ്വദേശിയായ യുവാവിനെ നിശാന്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന്, ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രിയില്‍ കയറി നിശാന്ത് ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവാവിന്റെ ഭാര്യയെ ഇയാള്‍ കഴുത്തില്‍ കയറി പിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ഒല്ലൂര്‍ എ സി പി പി എസ് സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നിശാന്തിനെ തൃശൂരില്‍ വച്ചാണ് പിടികൂടിയത്.
പൊലീസിനെ ആക്രമിച്ച കേസിലും വധശ്രമ കേസിലും നിരവധി അടിപിടി കേസിലും മണ്ണുത്തി, പീച്ചി, ഒല്ലൂര്‍ സ്റ്റേഷനുകളിലായി ഒമ്പത് കേസുകള്‍ നിശാന്തിന്റെ പേരിലുണ്ട്. സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍പ്പെട്ട ആളാണിയാള്‍. എസ് ഐ. അജികുമാര്‍, സി പി ഒമാരായ റഷീദ്, അഭിജിത്ത്, മഹേഷ്, വനിതാ പൊലീസുകാരായ ശില്പ, ആശ, ഹോം ഗാര്‍ഡ് ഫിലിപ്പ്കുട്ടി എന്നിവരും ഇയാളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments