സംസ്ഥാനത്ത് വൈദ്യുതി സർചാർജ്ജ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വൈദ്യുതി സർചാർജ്ജ് യൂണിറ്റിന് 18 പൈസയായാണ് കുറയുക. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിലാകും. ജൂൺ മാസം ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ നിരക്കിലായിരുന്നു സർചാർജ്ജ് ഈടാക്കിയിരുന്നത്. കെഎസ്ഇബിയുടെ സർചാർജ്ജ് 10 പൈസയിൽ നിന്ന് 9 പൈസയായി കുറഞ്ഞതോടെയാണ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്.
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസയും, ജൂൺ മാസത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയതിന്റെ പേരിൽ ഉണ്ടായ അധിക ചെലവ് പരിഹരിക്കാൻ കെഎസ്ഇബി ഏർപ്പെടുത്തുന്ന 9 പൈസയും ചേർത്താണ് യൂണിറ്റിന് 18 പൈസ അധികം നൽകേണ്ടി വരുന്നത്. പുതിയ നിയമ പ്രകാരം, പുറമെ നിന്ന് വൈദ്യുതി വാങ്ങാനായി ചെലവാക്കുന്ന അധികം തുക അതത് മാസം തന്നെ ഉപഭോക്താക്കളിൽ നിന്നും സർചാർജ്ജായി ഈടാക്കേണ്ടതാണ്.
Also Read: ബ്രേക്ക്ഫാസ്റ്റിന് പനീര്‍ ചപ്പാത്തി റോള്‍സ് ! കുട്ടികൾക്ക് ഏറെ പ്രിയങ്കരം
Post Your Comments