കൊച്ചി: ഇല്ലാത്ത കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ കോടികളുടെ വായ്പാ തട്ടിപ്പ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ സംഘമാണ് തട്ടിപ്പു നടത്തിയത്. നിലവില്‍ ഒരു കോടിയുടെ വായ്പാ തട്ടിപ്പാണ് പോലീസിന്റെ മുന്നിലുള്ളത്. കൊച്ചി കോര്‍പറേഷന്റെ രണ്ടു ഡിവിഷനുകളില്‍മാത്രം ഒരു കോടിയിലേറെ രൂപയുടെ ഏഴു തട്ടിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൗണ്‍സിലറുടെയും എഡിഎസിന്റെയും വ്യാജ ഒപ്പും സീലും ഉണ്ടാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചതെന്നാണ് ലഭ്യമായ വിവരം.
വിശദമായ അന്വേഷണത്തിലൂടെ മാത്രമെ വായ്പാ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ അറിയാന്‍ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. വളരെ സങ്കീര്‍ണ്ണമായ ഘടനയാണ് കുടുംബശ്രീയ്ക്ക് എന്നതിനാല്‍ കൂടുതല്‍ അന്വേഷണം വേണം എന്ന നിലപാടിലാണ് പോലീസ്.
പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ അരിവാളുകൊണ്ട് അക്രമിച്ചു: യുവാവ് പിടിയിൽ
ബാങ്കുകള്‍ കുടുംബശ്രീയ്ക്ക് പല കാര്യങ്ങളില്‍ നല്‍കുന്ന വായ്പകള്‍ തട്ടിയെടുക്കുന്നതിനായാണ് ഇല്ലാത്ത കുടുംബശ്രീ സംഘംങ്ങൾ സൃഷ്ടിച്ചത്. ഈ കുടുംബശ്രീയുടെ പേരില്‍ പേരും ഒപ്പുകളുമെല്ലാം വ്യാജമായി ചമയ്ക്കുകയും ചെയ്തു. വ്യാജരേഖകള്‍ സമർപ്പിച്ചാണ് ബാങ്കില്‍ നിന്നും ലോണ്‍ നേടിയത്. കുടുംബശ്രീ വായ്പാ തട്ടിപ്പിന്റെ പേരില്‍ ബാങ്കില്‍ നിന്നും പരാതികള്‍ വന്നതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
Post Your Comments