Latest NewsKeralaNews

നവവധു വലതുകാല്‍ വെച്ച് കയറുന്നതിനൊപ്പം, വധുവിന്റേയും വരന്റേയും തലമുട്ടിക്കല്‍ ചടങ്ങ്

തല കൂട്ടിയിച്ചതോടെ വേദനയും നീരും വന്നുവെന്ന് നവവധു സജ്‌ല: വിവാദ ചടങ്ങ് ചര്‍ച്ചയാകുന്നു

പാലക്കാട്: കല്യാണ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടിലെ ചില ചടങ്ങുകള്‍ അവരുടെ കണ്ണിലെ കരടായി മാറുന്നു. ഇത്തരത്തിലുള്ള വിവാഹ വീഡിയോയിലെ ദൃശ്യങ്ങള്‍ വൈറലായതോടെ ആ വിവാഹവും ചടങ്ങും വാര്‍ത്തയില്‍ നിറയുന്നു.

Read Also: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

പാലക്കാട് പല്ലശ്ശനയില്‍ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമകളില്‍ വൈറല്‍ ആയിരിക്കുന്നത്. ചെക്കന്റേയും പെണ്ണിന്റെയും തല കൂട്ടി മുട്ടിക്കുന്ന വീഡിയോ ആണിത്. വരന്റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിനാണ് പ്രാദേശിക ആചാരത്തില്‍ തലയും ഒപ്പം കണ്ണും കലങ്ങിയത്.

പല്ലശന സ്വദേശിയായ സച്ചിന്റെ വിവാഹ ശേഷം വധുവിന്റെ ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരം പണിയായത്. അതാണ് തലമുട്ടല്‍, കൊഴപ്പോല്ല കൊഴപ്പോല്ലെന്ന് ചടങ്ങിന് നേതൃത്വം കൊടുക്കുന്നവര്‍ പശ്ചാത്തലത്തില്‍ പറയുന്നുണ്ടെങ്കിലും ഇടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ലെനും തലയുടെ വേദനയും നീരും മാറിയിട്ടില്ലെന്നുമാണ് നവവധു പറയുന്നു. കോഴിക്കോട് മുക്കം സ്വദേശിയാണ് സജ്‌ല.

ശരീരത്തിന് വേദനയുണ്ടാക്കുന്ന ചടങ്ങുകള്‍ താല്‍പര്യമില്ലെന്ന് സച്ചിന്റെ സഹോദരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇടി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു ഉണ്ടായിരുന്നത്.

നിലവിളക്കെടുത്ത് കരഞ്ഞുകൊണ്ട് ഭര്‍തൃവീട്ടിലേക്ക് കയറേണ്ട അവസ്ഥയായിപ്പോയെന്ന് സജ്‌ല വിശദമാക്കുന്നു. തനിക്ക് നേരിട്ട അവസ്ഥ മറ്റാര്‍ക്കും വരരുതേയെന്നാണ് സജ്‌ല പ്രതികരിക്കുന്നത്. നവവധു പൊട്ടിക്കരഞ്ഞ് നിലവിളക്ക് എടുക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവരും സങ്കടത്തിലായിപ്പോയെന്നും സച്ചിനും പറയുന്നു. തലമുട്ടല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ചര്‍ച്ചകളും വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button