
പൂന്തുറ: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. മുട്ടത്തറ വില്ലേജില്‍ ബീമാപളളി ഈസ്റ്റ് വാര്‍ഡില്‍ അമീന് സൗണ്ട്സിന് സമീപം ടി.സി-76 / 338 -ല്‍ താമസിക്കുന്ന ഷെറിന് (22) ആണ് പിടിയിലായത്. പൂന്തുറ പൊലീസാണ് പിടികൂടിയത്.
Read Also : ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ കേരളം ഈടാക്കുന്നത് ഇരട്ടിത്തുക, കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് ന്യായമായ തുക
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ജവഹര്‍ പളളി ജങ്ഷന് സമീപം ബീമാ മാഹീന് ജുവലറിക്ക് എതിര്‍വശത്തു കൂടി സംശയകരമായ സാഹചര്യത്തില്‍ നടന്നു വരികയായിരുന്ന ഷെറിനെ പരിശോധിച്ചപ്പോളാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്. ഇതു കൂടാതെ, ചെറിയ അളവിലുളള കഞ്ചാവും കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത എം.ഡി.എം.എക്ക് 0.45 ഗ്രാം തൂക്കമുളളതായി പൊലീസ് പറഞ്ഞു.
പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments