കോട്ടയം: പാലായില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മീനച്ചില്‍ പാലാക്കാട് പന്തലാനിക്കല്‍ പി.ജെ.ജോസഫ് (കുഞ്ഞായി) ആണ് മരിച്ചത്.
Read Also : റഷ്യയിലെ ജനങ്ങള്‍ പരസ്പരം തലതല്ലി മരിക്കണമെന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ ആഗ്രഹം : വ്ളാഡിമിര്‍ പുടിന്
ഉച്ചയ്ക്ക് 12.15-നാണ് പൈക കുരുവിക്കൂട് പാമ്പോലിയില്‍ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ജോസഫ് ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ഉടന്‍ തന്നെ ചേര്‍പ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Also : കടൽത്തീരത്ത് രാസവസ്തുക്കൾ നിറച്ച 160 പാക്കറ്റുകൾ: കണ്ടെത്തിയത് ഏഴര കിലോയോളം, പരിശോധനയ്ക്കയച്ചു
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments