KeralaLatest NewsNews

മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ വിവാദവ്യവസായി ഫാരീസ് അബൂബക്കറിനെക്കുറിച്ച് ഗുരുതരമായ ആരോപണം : കെ സുരേന്ദ്രൻ

പിണറായി വിജയനും സംശയത്തിന്റെ നിഴലിൽ

കൊച്ചി : നെൽവയൽ നീർത്തട നിയമങ്ങളെല്ലാം കാറ്റിൽ പറത്തി അഞ്ഞൂറേക്കറോളം ഭൂമി കച്ചവടം നടത്തിയ സംഭവത്തിൽ വിവാദവ്യവസായി ഫാരീസ് അബൂബക്കറിനെതിരെ ഗുരുതര ആരോപണവുമായി മാധ്യമ പ്രവർത്തക സന്ധ്യ രവിശങ്കർ രംഗത്ത്. ഇതിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഷെൽ കമ്പനികളിലൂടെ നടത്തുന്ന കള്ളപ്പണ ഇടപാടും റിയൽ എസ്റ്റേറ്റ് ഇടപാടുമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും കർണ്ണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും കേരളമുഖ്യമന്ത്രി പിണറായി വിജയനും സംശയത്തിന്റെ നിഴലിലാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ സുരേന്ദ്രൻ പറയുന്നു.

read also:പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത്‌ മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം

കുറിപ്പ്

മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ വിവാദവ്യവസായി ഫാരീസ് അബൂബക്കറിനെക്കുറിച്ചാണ് ഈ ഗുരുതരമായ ആരോപണം ഉത്തരവാദപ്പെട്ട ഒരു മാധ്യമപ്രവർത്തക ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 1500 ഏക്കർ ഭൂമിയിൽ അഞ്ഞൂറേക്കറോളം കേരളത്തിലാണ് കച്ചവടം നടന്നത്. നെൽവയൽ നീർത്തട നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഇതിനൊത്താശ ചെയ്തതാരാണെന്ന് പുറത്തുവരണം. ഷെൽ കമ്പനികളിലൂടെ നടത്തുന്ന കള്ളപ്പണ ഇടപാടും റിയൽ എസ്റ്റേറ്റ് ഇടപാടുമാണ് ഇതിലൂടെ പുറത്തുവരുന്നത്. എൺപത്തഞ്ചോളം ഷെൽ കമ്പനികളും അവർ വാങ്ങിക്കൂട്ടിയ ഭൂമിയും സാമ്പത്തിക ഇടപാടുകളുമാണ് പുറത്തുവന്നത്. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും കേരള മുഖ്യമന്ത്രി പിണറായി വിജയനും സംശയത്തിന്റെ നിഴലിലാണെന്നാണ് വാർത്ത. ഇക്കാര്യത്തെക്കുറിച്ച് ഉത്തരവാദപ്പെവർ മൗനം വെടിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button