PathanamthittaLatest NewsKeralaNattuvarthaNews

പ​തി​നാ​ലു​കാ​രിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​ പീഡിപ്പിച്ചു: പ്ര​തി​ക്ക് 48 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​യും പു​റ​മ​റ്റം ക​രി​ങ്കു​റ്റി മ​ല​യി​ൽ, ക​ള്ളാ​ട്ടി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ റി​ജോ​മോ​ൻ ജോ​ണി​നെ(അ​നീ​ഷ്, 31)യാണ് കോടതി ശിക്ഷിച്ചത്

പ​ത്ത​നം​തി​ട്ട: പ​തി​നാ​ലു​കാ​രി​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​തു​മാ​യ പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ചും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യും പ​ല ത​വ​ണ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 48 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​യും പു​റ​മ​റ്റം ക​രി​ങ്കു​റ്റി മ​ല​യി​ൽ, ക​ള്ളാ​ട്ടി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ റി​ജോ​മോ​ൻ ജോ​ണി​നെ(അ​നീ​ഷ്, 31)യാണ് കോടതി ശിക്ഷിച്ചത്. പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജ​യ​കു​മാ​ർ ജോ​ൺ ആണ് 48 വ​ർ​ഷം ക​ഠി​ന ത​ട​വും 1.80 ല​ക്ഷം രൂ​പ പി​ഴയും ശി​ക്ഷ വിധിച്ചത്.

പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ 30 മാ​സം അ​ധി​ക ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം. ഐ​പി​സി 366 എ​ന്ന വ​കു​പ്പു പ്ര​കാ​ര​വും പോ​ക്സോ ആ​ക്ട് 5, 6 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : ‘ഞാനും ഭാര്യയും തമ്മിൽ ഉടൻ വിവാഹമോചനം, പിന്നെ നമ്മുടെ വിവാഹം’: പോലീസുകാരൻ 13കാരിയെ ഗർഭിണിയാക്കിയത് വിവാഹ വാഗ്ദാനം നൽകി

2020ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യി​രു​ന്ന പ്ര​തി ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും ഉ​പേ​ക്ഷി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭ​ന​ത്തി​ൽ വീ​ഴ്ത്തി പീഡിപ്പിക്കുക​യാ​യി​രു​ന്നു. ‌‌

കേ​സി​ൽ അ​ന്തി​മ വാ​ദം പൂ​ർ​ത്തി​യാ​യ ഘ​ട്ട​ത്തി​ൽ പ്ര​തി ഒ​ളി​വി​ൽ പോ​യി​രു​ന്നു. തു​ട​ർ​ന്ന്, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ടാം ഭാ​ര്യ​യോ​ടും കു​ട്ടി​യോ​ടും ഒ​പ്പം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന റി​ജോ​മോ​നെ ഷാ​ഡോ പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്താണ് കോ​ട​തി​യി​ൽ എ​ത്തി​ച്ചത്.

തി​രു​വ​ല്ല പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പൊ​ലീസ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന പി.​എ​സ്. വി​നോ​ദ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ന്‍റെ അ​ന്തി​മ ചാ​ർ​ജ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത് ഡി​വൈ​എ​സ് പി ​ടി. രാ​ജ​പ്പ​ൻ റാ​വു​ത്ത​റാ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജ​യ്സ​ൺ മാ​ത്യൂ​സ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button