KeralaLatest NewsNews

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടരുന്നു! കടലിലും ഹാർബറിലും മിന്നൽ പരിശോധനയുമായി അധികൃതർ

ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടലിൽ പ്രത്യേക പട്രോളിംഗ് നടത്തിയിട്ടുണ്ട്

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടരുന്ന സാഹചര്യത്തിൽ മിന്നൽ പരിശോധന സംഘടിപ്പിച്ച് അധികൃതർ. ട്രോളിംഗ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തൃശ്ശൂർ ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. കളക്ടർക്കൊപ്പം ഫിഷറീസ് ഉദ്യോഗസ്ഥർ, പോലീസ് എന്നിവരും മിന്നൽ പരിശോധനയിൽ ഉണ്ടായിരുന്നു. കടലിലും ഹാർബറിലുമാണ് പ്രധാനമായും പരിശോധന നടത്തിയത്.

ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടലിൽ പ്രത്യേക പട്രോളിംഗ് നടത്തിയിട്ടുണ്ട്. മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളുടെ രേഖകൾ പരിശോധിക്കുകയും, നിരോധിത വലകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തി. പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. തുടർന്ന് കൃഷ്ണ തേജ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുകയും പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കാണുന്നതാണ്.

Also Read: പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button