Latest NewsNewsInternational

ആര്‍ട്ടിക്കിള്‍ 370 ഉണ്ടായിരുന്നപ്പോള്‍ ജമ്മുകശ്മീരിന് ശനിദശ, പുരോഗതിക്ക് തടസമുണ്ടായി: വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

സിംഗപ്പൂര്‍: ആര്‍ട്ടിക്കിള്‍ 370 താത്കാലിക വ്യവസ്ഥയായിരുന്നെന്നും ജമ്മു കാശ്മീരിലേക്കും ലഡാക്കിലേക്കും പുരോഗമന നിയമങ്ങള്‍ എത്തുന്നതിന് അത് തടസമുണ്ടാക്കിയെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. സിംഗപ്പൂരില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു.

Read Also: നമ്പർ പ്ലേറ്റിൽ ഇനി വിട്ടുവീഴ്ചയില്ല! കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

ശനിയാഴ്ചയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജയശങ്കര്‍ സിംഗപ്പൂരിലെത്തിയത്. വിഘടനവാദം, അക്രമം, തീവ്രവാദം എന്നിവ വളര്‍ത്തിയെടുക്കുകയും രാജ്യത്തിന് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്തത് ഇതില്‍പ്പെടുന്നു. മേഖലയുടെ ഭാവി മുന്നില്‍ കണ്ടുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതും തടയപ്പെട്ടു. എന്നാല്‍, ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിലൂടെ കൈവന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് ജയശങ്കര്‍ സിംഗപ്പൂരിലെത്തിയത്. ഇന്നലെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റൊവുമായി ഫോണ്‍ സംഭാഷണം നടത്തിയ അദ്ദേഹം 137 പേരുടെ മരണത്തിനിടയാക്കിയ മോസ്‌കോ ഭീകരാക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button