KollamNattuvarthaLatest NewsKeralaNews

മൊ​ബൈ​ൽ ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വാ​ക്ക​ളെ മ​ർ​ദ്ദി​ച്ചു: പ്രതികൾ പിടിയിൽ

വ​ള്ളി​ക്കു​ന്നം രാ​ഹു​ൽ ഭ​വ​ന​ത്തി​ൽ ഗോ​കു​ൽ (24), ക​രു​നാ​ഗ​പ്പ​ള്ളി മ​ണ​പ്പ​ള്ളി തെ​ക്ക​തി​ൽ അ​ഭി​ജി​ത്ത് (20) എ​ന്നി​വ​രാ​ണ് പിടിയിലായത്

ക​രു​നാ​ഗ​പ്പ​ള്ളി: മു​ൻ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ത​ഴ​വ അ​മ്പ​ലം​മു​ക്കി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വാ​ക്ക​ളെ മ​ർ​ദ്ദി​ച്ച പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യിൽ. വ​ള്ളി​ക്കു​ന്നം രാ​ഹു​ൽ ഭ​വ​ന​ത്തി​ൽ ഗോ​കു​ൽ (24), ക​രു​നാ​ഗ​പ്പ​ള്ളി മ​ണ​പ്പ​ള്ളി തെ​ക്ക​തി​ൽ അ​ഭി​ജി​ത്ത് (20) എ​ന്നി​വ​രാ​ണ് പിടിയിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് പി​ടി​കൂട‌ിയ​ത്. ത​ഴ​വ സ്വ​ദേ​ശി​യാ​യ സ​നു​വി​നേ​യും ഇ​യാ​ളു​ടെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ഭി​ലാ​ഷി​നേ​യു​മാ​ണ് അ​ക്ര​മി സം​ഘം മാ​ര​ക​മാ​യി മ​ർ​ദ്ദി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം ര​ണ്ടി​ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം സ​നു​വി​ന്‍റെ ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് വ​ച്ച് മ​റ്റൊ​രാ​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​ത് സ​നു വി​ല​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ മൂ​ന്നി​ന്​ രാ​ത്രി​യോ​ടെ ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വാ​ക്ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന വിധത്തിലുള്ള വീഡിയോ: ബലാത്സംഗ കേസില്‍ അടക്കം പ്രതിയായ യൂട്യൂബർ അറസ്റ്റില്‍

ഗോ​കു​ൽ വി​വി​ധ പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​ക​മ​ട​ക്ക​മു​ള്ള നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ്. 2019-ൽ ​ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ല​പാ​ത​ക കേ​സി​ലും, ആ​ല​പ്പു​ഴ വ​ള്ളി​ക്കു​ന്ന് ​സ്റ്റേ​ഷ​നി​ൽ 2018 മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ല​പാ​ത​ക​ശ്ര​മം അ​ട​ക്ക​മു​ള്ള മ​റ്റ് നാ​ല്​ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐമാ​രാ​യ ഷാ​ജി​മോ​ൻ, ഷെ​മീ​ർ, ക​ലാ​ധ​ര​ൻ, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button