തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ശുചിമുറിയിൽ ഒളിച്ചിരുന്ന യുവാവ് ഉപ്പള സ്വദേശി ശരൺ എന്ന് തിരിച്ചറിഞ്ഞു. ഇയാൾക്ക് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥത ആയിരുന്നുവെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. ശുചിമുറിയുടെ വാതിൽ അകത്ത് നിന്നും കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാൾ അകത്തിരുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. ഇയാൾക്കെതിരെ നേരത്തെ മഞ്ചേശ്വരം സ്റ്റേഷനിലും കേസുണ്ട്.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാരൻ ശുചിമുറിയിൽ കുടുങ്ങിയതായി ശ്രദ്ധയിൽ പെട്ടത്. ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്ന് റെയിൽവേ പൊലീസിന് സംശയമുണ്ടായിരുന്നു. ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിരുന്നു. കാസർകോട് നിന്നാണ് യാത്രക്കാരൻ ശുചിമുറിയിൽ കയറിയത്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം ലഭിച്ചത്.
അതുകൊണ്ടാണ് ശുചിമുറി തുറക്കാത്തത് എന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കണ്ണൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഷൊർണ്ണൂരിൽ എത്തിയപ്പോഴാണ് ഇയാളെ പുറത്തിറക്കിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. മുബൈ സ്വദേശിയെന്നാണ് ഇയാൾ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത് .ഇയാളെ റെയിൽവെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
വാതിൽ അകത്തു നിന്ന് അടച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, യുവാവ് കൃത്യമായി മറുപടി പറയുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ശുചി മുറിയുടെ വാതിൽ അകത്തു നിന്ന് കയറിട്ട് കെട്ടിയിരുന്നു. മുബൈ സ്വദേശിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
Post Your Comments