തിരുവനന്തപുരം: ജൂൺ 26 ന് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളിൽ വിദ്യാഭ്യാസം, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് മന്ത്രി എം ബി രാജേഷ് 26ന് രാവിലെ 9.30ന് തിരുവനന്തപുരം വെഞ്ഞാറമൂട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കും.
ലഹരിക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച്ച രാവിലെ 7.30 ന് തിരുവനന്തപുരം നഗരത്തിൽ മാനവീയം വീഥി മുതൽ ഗാന്ധി പാർക്ക് വരെ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയും, റോളർ സ്‌കേറ്റിങ്ങും സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് രക്ഷിതാക്കൾക്കു വേണ്ടി സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തും.
ജൂൺ 26 മുതൽ ജൂലായ് ഒന്ന് വരെയാണ് ബോധവത്കരണ ക്ലാസ് നടത്തുക. എല്ലാ സ്‌കൂളുകളിലും പ്രത്യേകം അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും തെരഞ്ഞെടുത്ത ടീമുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വച്ച് സംസ്ഥാനതല ഡിബേറ്റ് മത്സരവും സംഘടിപ്പിക്കും.
Read Also: പെണ്‍കുട്ടിയ്‌ക്ക് നേരെ ക്രൂരപീഡനം, വിവസ്ത്രയായി ഓടി രക്ഷപ്പെട്ടു: സംഭവത്തിൽ സുഹൃത്ത് അറസ്റ്റില്‍
Post Your Comments