തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടിയ്ക്ക് നേരെ ക്രൂരപീഡനം. കഴക്കൂട്ടത്താണ് സംഭവം. ഗോഡൗണിൽ നിന്നും വിവസ്ത്രയായി ഓടി രക്ഷപ്പെടുകയായിരുന്നു പെൺകുട്ടി. സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ പിടിയിൽ.
read also: വയോധികൻ ട്രെയിനിൽ തളർന്നുവീണു: രക്ഷയ്ക്കാൻ പാഞ്ഞെത്തി റെയിൽവേ പൊലീസ്
കഴിഞ്ഞ ദിവസം വൈകിട്ട് പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയും ഗോഡൗണില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. മറ്റൊരു സുഹൃത്തുമായി പെൺകുട്ടി ഹോട്ടലില്‍ ആഹാരം കഴിക്കാൻ പോയതില്‍ പ്രകോപിതനായാണ് കിരണ്‍ പെണ്‍കുട്ടിയെ മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയാക്കിയത്. പെണ്‍കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.
കിരണ്‍ മുന്‍പ് ജോലി ചെയ്തിരുന്ന കൃഷി ഭവന്റെ വെട്ടുറോഡില്‍ ഉള്ള ഗോഡൗണിലേക്ക് യുവതിയെ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
പുലര്‍ച്ചെ വരെ വീഡനം തുടര്‍ന്നു. വെളുപ്പിന് ആറു മണിയോടെ, യുവതി ഗോഡൗണില്‍ നിന്ന് വിവസ്ത്രയായി ഇറങ്ങിയോടി. സമീപവാസികളാണ് യുവതിക്ക് വസ്ത്രങ്ങള്‍ നല്‍കിയത്.
Post Your Comments