പശ്ചിമ ബംഗാളിലെ ഒണ്ട സ്റ്റേഷനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ലോക്കോ പൈലറ്റിന് നിസാര പരിക്കേറ്റു. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചതിനാൽ നിരവധി ബോഗികൾ പാളം തെറ്റിയിട്ടുണ്ട്. അതേസമയം, അപകടകാരണവും, ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെ സാഹചര്യവും വ്യക്തമല്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
പശ്ചിമ ബംഗാളിലെ ബങ്കുരയ്ക്ക് സമീപമാണ് ചരക്ക് തീവണ്ടികൾ കൂട്ടിയിടിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അപകടത്തെ തുടർന്ന് 12 ബോഗികളാണ് പാളം തെറ്റിയിരിക്കുന്നത്. ഇത് ഖരക്പൂർ-അദ്ര ഡിവിഷനിലെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഈ മേഖലയിൽ എത്രയും പെട്ടെന്ന് ബോഗികൾ നീക്കം ചെയ്തു ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ റെയിൽവേയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
Post Your Comments