Latest NewsIndiaNews

വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സഹോദരങ്ങൾ അറസ്റ്റിൽ

മുംബൈ: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സഹോദരങ്ങൾ അറസ്റ്റിൽ. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുംബൈ സ്വദേശികളായ സഹോദരങ്ങരങ്ങളാണ് അറസ്റ്റിലായത്.

Read Also: യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രൻ

ജിജോ വിൽഫ്രഡ് ക്രൂയിസ്, ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയാവരുടെ പരാതിയുടെ അടിസ്ഥാനത്തലാണ് നടപടി. ഡൽഹിയിൽ നിന്ന് അന്തിക്കാട് പോലീസാണ് ഇവരെ പിടികൂടിയത്. പതിനെട്ടു പേരിൽ നിന്നാണ് ഇവർ വിസ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്. 6 മുതൽ 12 ലക്ഷം വരെ രൂപ ഇവർ പലരിൽ നിന്നായി വാങ്ങിയെടുത്തിരുന്നു. ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടാൻ അന്തിക്കാട് പോലീസിന് കഴിഞ്ഞത്.

Read Also: ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി അതിതീവ്ര ന്യൂനമര്‍ദ്ദമാകുന്നു, തീവ്രമഴ പെയ്യും: അതീവജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button