Latest NewsKeralaNews

ഭൂമിയിടപാട് കേസ്: കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്

കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്. സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസിലാണ് ചോദ്യം ചെയ്യൽ. കളളപ്പണ ഇടപാടിനെ കുറിച്ചാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നത്.

Read Also: പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ച് ഈജിപ്ത്

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ നേരത്തെ അന്വേഷണസംഘം അതിരൂപതയ്ക്ക് നൽകിയിരുന്നു. നിലവിലെ അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ ചുമതലയുളള ഒരു വൈദികൻ, ചാർട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയവരോടും ഇഡി വിവരങ്ങൾ അന്വേഷിക്കും.

അതിരൂപതയുടെ 1.60 ഏക്കർ ഭൂമി വിവിധ ആളുകൾക്ക് വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്മേലാണ് അന്വേഷണം നടക്കുന്നത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെ മൂന്ന് പേരെ പ്രതിയാക്കി ആറു കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

Read Also: നെയ്യാർ സഫാരി പാർക്കിൽ നിന്ന് ദുർഗ ഇനി പുത്തൂർ സുവോളജി പാർക്കിലേക്ക്! രണ്ടാമത്തെ കടുവയും പുത്തൂരിൽ എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button