Latest NewsNewsIndia

മരങ്ങൾ സംരക്ഷിക്കാൻ റെഡിയാണോ? എങ്കിൽ പെൻഷൻ വാങ്ങാൻ അവസരം! പ്രത്യേക പദ്ധതിയുമായി ഈ സംസ്ഥാനം

ഹരിയാന പ്രാൺ വായു ദേവ്താ പെൻഷൻ സ്‌കീമിനാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്

സ്വകാര്യ ആവശ്യങ്ങൾക്കായി മരങ്ങൾ മുറിച്ചുമാറ്റുന്ന ഇക്കാലത്ത് മരങ്ങളെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഹരിയാന സർക്കാർ. മരങ്ങൾ സംരക്ഷിക്കാൻ റെഡിയാണെങ്കിൽ, പെൻഷൻ നൽകാമെന്നാണ് ഹരിയാന സർക്കാരിന്റെ വാഗ്ദാനം. എന്നാൽ, ഏറ്റവും ചുരുങ്ങിയത് 75 വർഷത്തിന് മേലെ പ്രായമുള്ള മരങ്ങളാണ് സംരക്ഷിക്കേണ്ടത്. ഇത് സംബന്ധിച്ച് വിവരങ്ങൾ ഹരിയാന വനം വകുപ്പ്- പരിസ്ഥിതി മന്ത്രി കാൻവർ പാൽ അറിയിച്ചിട്ടുണ്ട്.

ഹരിയാന പ്രാൺ വായു ദേവ്താ പെൻഷൻ സ്‌കീമിനാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. ഈ സ്കീമിന് കീഴിൽ 5 വർഷക്കാലയളവിലേക്ക് പെൻഷൻ ലഭിക്കും. ഇത്തരത്തിൽ മരങ്ങൾ സംരക്ഷിക്കുന്ന പൗരന്മാർക്ക് പ്രതിവർഷ പെൻഷൻ 2,500 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതാണ്. അതേസമയം, രോഗം ബാധിച്ചതോ പൊള്ളയായതോ ആയ മരങ്ങൾക്ക് സംരക്ഷണം ഉണ്ടാകില്ല. അതിനോടൊപ്പം വനമേഖലയിലുള്ള മരങ്ങളെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള മരങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനായിരം മരങ്ങൾ നട്ടുപിടിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

Also Read: പരീക്ഷണ ഘട്ടം അവസാനിച്ചു! ചിപ്പുകൾ ഘടിപ്പിച്ച ഇ-പാസ്പോർട്ടുകളുടെ വിതരണം ഇക്കൊല്ലം ആരംഭിക്കാൻ സാധ്യത

shortlink

Post Your Comments


Back to top button