KeralaLatest News

കോടതിവിധി അനുസരിക്കാത്ത ധാർഷ്ട്യത്തിന് തിരിച്ചടി, ബസ് ഉടമയുടെ വീട്ടിൽ ഇട്ടു, സമര പന്തൽ പോലീസ് പൊളിച്ച് നീക്കി

സ്വന്തം ബസ് റൂട്ടിലോടിക്കാൻ കോടതി വിധി വന്നിട്ടും സമ്മതിക്കാത്ത സി ഐ ടി യു/ സി.പി.എം ധാർഷ്ട്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ ഇവർക്കെതിരെ കരുത്തോടെ നിന്ന ബസ് ഉടമ രാജ്മോഹനു ഇപ്പോൾ ആശ്വാസമായി പോലീസിന്റെ ഇടപെടൽ. ബസ് ഉടമയെ തല്ലി നിലത്തിട്ട പാർട്ടിക്കാരുടെ സമര പന്തൽ പോലീസ് പൊളിച്ച് നീക്കി. ബസ് റോഡിൽ നിന്നും ഉടമയുടെ വീട്ടിലേക്ക് മാറ്റി.

പോലീസുകാർ തന്നെ കയറി ബസിൽ ഇരുന്ന് അതിൽ ഒരു പോലീസുകാരൻ ബസ് ഓടിക്കുകയും ആയിരുന്നു. ഇനി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബസ് സർവീസ് നടത്തുകയും പോലീസ് കാവലിൽ ഓടുകയും ചെയ്യും.മന്ത്രിയുമായി ചർച്ച നടത്താം എന്ന ഉറപ്പിൽ ബസ് ഉടമ സമരം അവസാനിപ്പിച്ചു.കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികള്‍ ബസിൽ കൊടികുത്തി മുന്നിൽ പന്തലും കെട്ടി സമരത്തിലായിരുന്നു

പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പോലീസ് സമരപ്പന്തല്‍ അഴിച്ചുമാറ്റുകയും ബസ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. നാളെ തൊഴില്‍ മന്ത്രിയുമായി വിഷയത്തില്‍ ഇരു കൂട്ടരും ചര്‍ച്ച നടത്തും. എന്നാൽ ഹൈക്കോടതി വിധി ഉള്ളപ്പോൾ ഇനി എന്തിനാണ്‌ മന്ത്രി ചർച്ച ചെയ്യുന്നത് എന്നും ചോദ്യം ഉയരുന്നു. ഹൈക്കോടതിയുടെ വിധിക്ക് മീതേ ഇനി എന്ത് ചർച്ചയാണ്‌ എന്നും കോടതി വിധിക്ക് ഇത്രമാത്രം വിലയേ ഉള്ളുവോ എന്നും ചോദ്യം ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മാതൃഭൂമി കുമരകം ലേഖകന്‍ എസ് ഡി റാമിനേ പാർട്ടിക്കാർ മർദ്ദിച്ചു. മാധ്യമ പ്രവർത്തകരെ യൂണിയൻകാർ ഭീഷണിപ്പെടുത്തി രാവിലെ ഓടിക്കുകയായിരുന്നു.

തൊഴില്‍ തര്‍ക്കത്തേത്തുടര്‍ന്നാണ് കഴിഞ്ഞ ശനിയാഴ്ച തിരുവാര്‍പ്പ്- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സി.ഐ.ടി.യു. കൊടി കുത്തിയത്. ഇതേത്തുടര്‍ന്ന് ബസുടമയും വിമുക്തഭടനുമായ രാജ് മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചിരുന്നു. രാജ് മോഹന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

എന്നാൽ ഹൈക്കോടതി വിധിയുമായി ബസ് എടുക്കാൻ ചെന്ന തന്നെ മർദ്ദിച്ച സി.പി.എം നേതാവ് അജയനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യണം എന്നാണ്‌ രാജ്മോഹന്റെ ആവശ്യം.കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞദിവസം സി.ഐ.ടി.യു. നേതാക്കള്‍ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ 6.40-ന് സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സി.പി.എം. നേതാക്കള്‍ തടഞ്ഞു. ഇവരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button