
പത്തനംതിട്ട: സിഐടിയു തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം. ളാക്കൂർ പ്ലാവിള പുത്തൻവീട്ടിൽ റെജി (52) ആണ് മരിച്ചത്.
കോന്നിയിലെ കലാശക്കൊട്ടിൽ പങ്കെടുത്ത ശേഷം ജീപ്പിൽ മടങ്ങുകയായിരുന്നു ഇദ്ദേഹം.പ്രമാടം അമ്മൂമ്മ തോടിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം.
വള്ളിക്കോട് കോട്ടയത്ത് ചുമട്ട് തൊഴിലാളിയാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.
Post Your Comments