കണ്ണൂര്‍: സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പൊലീസ് പിടിയില്‍. സെന്റ് തെരേസാസ് സ്കൂളില്‍ സീറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ ബര്‍ണശ്ശേരി സ്വദേശി സാമിനെ(25)യാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സിറ്റി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
വ്യാജ രസീത് നൽകി സ്കൂള്‍ പി.ടി.എ ഭാരവാഹിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് ഇയാൾ തട്ടിപ്പ് നടത്തിയത്. രണ്ടു കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് പല തവണകളായി 1,35,000 രൂപയാണ് തട്ടിയെടുത്തത്. മേയ് മുതല്‍ ജൂണ്‍ അഞ്ചുവരെ പല തവണകളായി പണം തട്ടുകയായിരുന്നു.
Read Also : വ്യാജരേഖ കേസ്: കെ.വിദ്യ നാളെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരാകില്ല
കഴിഞ്ഞ ദിവസം പി.ടി.എ ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത കണ്ണൂര്‍ സിറ്റി പൊലീസ് വീട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മയക്കുമരുന്ന് കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments