KeralaLatest NewsNews

അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി: രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നു ഹൈക്കോടതി. അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹെല്‍മറ്റ് വയ്ക്കുന്നത് ജീവന്‍ സംരക്ഷിക്കാനാണ്. പൗരന്റെ ജീവന്‍ സംരക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.

മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ മാറാടി സ്വദേശികളായ വിവി മോഹനനും ഭാര്യ ശാന്തയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കടുത്ത തലവേദനയ്ക്കു ചികിത്സയിലുള്ളതിനാല്‍ തലമൂടാനാവില്ലെന്നും ഹെല്‍മറ്റ് പോലെയുള്ള ഭാരമുള്ള വസ്തുക്കള്‍ വയ്ക്കാനാവില്ലെന്നും വ്യക്തമാക്കിയാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button