ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും ഭീകരനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്ക്. പൂഞ്ച് ജില്ലയിൽ ഭീകരർ നിയന്ത്രണരേഖ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഗുൽപൂര്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള താഴ്‌വരയിലേക്ക് ആയുധധാരികളായ മൂന്ന് ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്.
ഏറ്റുമുട്ടലിനിടെ ഭീകരർ അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ, പ്രദേശത്ത് സുരക്ഷാ സേനയെത്തി ഭീകരരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പാക് അധീന കാശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ജൂൺ 16ന് കുപ്‌വാര ജില്ലയിലെ ജുമാഗുണ്ട് മേഖലയിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 5 പാക് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments