KollamKeralaNattuvarthaLatest NewsNews

മു​ൻ വൈരാ​ഗ്യം മൂലം യു​വാ​വി​നെ സോ​ഡാ കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു: 21കാരൻ അറസ്റ്റിൽ

ക​ല്ലേ​ലി​ഭാ​ഗം മു​ഴ​ങ്ങോ​ടി മു​റി​യി​ൽ ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​ശ​ങ്ക​റാ​ണ് (21) പി​ടി​യി​ലാ​യ​ത്

ക​രു​നാ​ഗ​പ്പ​ള്ളി: മു​ൻ വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ സോ​ഡാ കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പൊലീസ് പി​ടി​യി​ൽ. ക​ല്ലേ​ലി​ഭാ​ഗം മു​ഴ​ങ്ങോ​ടി മു​റി​യി​ൽ ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​ശ​ങ്ക​റാ​ണ് (21) പി​ടി​യി​ലാ​യ​ത്.

2022 ന​വം​ബ​ർ മാ​സം നാ​ലി​ന് വൈ​കീ​ട്ട് അ​ഞ്ചോ​ടെ ആ​ദി​നാ​ട് കൊ​ച്ചാ​ലും​മൂ​ടി​ന് സ​മീ​പ​ത്തു​വെ​ച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ​ദി​നാ​ട് കാ​രാ​ളി വ​ട​ക്ക​തി​ൽ മു​ഹ​മ്മ​ദ് അ​സ്​​ല​മി​നെ സം​ഘം ​ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ലാണ് അറസ്റ്റ് ചെയ്തത്. കേസിലെ നാ​ലാം പ്ര​തി​യാ​ണ് ശ്രീ​ശ​ങ്ക​ർ. മ​റ്റ് പ്ര​തി​ക​ളെ നേ​ര​ത്തേ ​ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു.

Read Also : പതിനേഴുകാരിയായ മകളെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു: പിതാവിന് 44 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം പിഴയും വിധിച്ച് കോടതി 

ഫി​നാ​ൻ​സ് അ​ട​യ്​​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ വി​റ്റ കാ​റി​ന്‍റെ ഫി​നാ​ൻ​സ് അ​ട​യ്ക്കാ​തെ​യും ര​ജി​സ്ട്രേ​ഷ​ൻ മാ​റ്റാ​തെ​യും പ​ണ​യം​വെ​ച്ച് ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത് മു​ഹ​മ്മ​ദ് അ​സ്​​ലം ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും കാ​ർ തി​രി​കെ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​രോ​ധ​ത്തി​ൽ ശ്രീ​ശ​ങ്ക​ർ ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ സം​ഘം മു​ഹ​മ്മ​ദ് അ​സ്​​ല​മി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ട്ടു​പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ഒ​ളി​വി​ൽ പോ​യ ശ്രീ​ശ​ങ്ക​റി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷാ​ജി​മോ​ൻ, ഷെ​മീ​ർ, ശ​ര​ത് ച​ന്ദ്ര​ൻ, എ​സ്.​സി.​പി.​ഒ രാ​ജീ​വ്, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button