കൊച്ചി: തന്റെ കൂടെ കഴിയുന്ന യുവതിയെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതിന്റെ പ്രതികാരമായി പൊലീസ് സ്റ്റേഷനില്‍ കയറി യുവതിയുടെ ഭര്‍ത്താവിനേയും പൊലീസുകാരേയും മര്‍ദ്ദിച്ച് ഇടക്കൊച്ചി സ്വദേശിനിയായ ഇരുപതുകാരി. ഭര്‍ത്താവിനേയും മൂന്ന് മക്കളേയും ഉപേക്ഷിച്ചാണ് മട്ടാഞ്ചേരി സ്വദേശിനിയായ യുവതി ഇടക്കൊച്ചി സ്വദേശിനിക്കൊപ്പം താമസം ആരംഭിച്ചത്. തന്റെ മൂന്നു മക്കളുടെ അമ്മയായ യുവതിയെ കാണാനില്ലെന്നു കാട്ടി യുവാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് പൊലീസ് സ്റ്റേഷന്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
ഇടക്കൊച്ചി സ്വദേശിനി അഞ്ജലി ശര്‍മയെന്ന ഇരുപതുകാരിയാണ് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ മര്‍ദിച്ചത്. പൊലീസ് സ്റ്റേഷനില്‍ കയറി അതിക്രമം കാണിച്ച കുറ്റത്തിന് അഞ്ജലിക്ക് എതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മട്ടാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കു പറ്റിയെന്നാണ് വിവരം.
മട്ടാഞ്ചേരി സ്വദേശിനിയും മൂന്ന് കുട്ടികളുടെ മാതാവുമായ സ്ത്രീയെ ഒരു മാസമായി കാണാനില്ലെന്നു വ്യക്തമാക്കിയാണ് ഭര്‍ത്താവ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവതിയെ ഇടക്കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടി തട്ടിക്കൊണ്ടു പോയതാണെന്നും ഭര്‍ത്താവ് ആരോപിച്ചിരുന്നു. ഇരുവരും തമ്മില്‍ ഇപ്പോള്‍ ഒരുമിച്ച് ജീവിക്കുകയാണെന്നും യുവതിയെ ഇടക്കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയില്‍ നിന്ന് മോചിപ്പിക്കണമെന്നും യുവാവ് പരാതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തില്‍ കാണാതായ യുവതി എളമക്കരയിലുണ്ടെന്ന് മനസ്സിലാക്കി. ഇടക്കൊച്ചി സ്വദേശിനിയായ അഞ്ജലി ശര്‍മ്മയ്ക്ക് ഒപ്പമാണ് യുവതി ഇപ്പോള്‍ താമസിക്കുന്നതെന്നും വ്യക്തമായി. തുടര്‍ന്ന് ഇരുവരേയും പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവന്നു.
പൊലീസ് പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അഞ്ജലിയും യുവതിയുടെ ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും അഞ്ജലി യുവാവിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതോടെ, പ്രശ്‌നത്തില്‍ പൊലീസ് ഇടപെട്ടതോടെ അഞ്ജലി പൊലീസ് ഉദ്യോഗസ്ഥരേയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അഞ്ജലി ശര്‍മ്മയെ അറസ്റ്റു ചെയ്തു.
Leave a Comment