KeralaLatest NewsNews

കേരള തീരത്ത് നാളെ ഉയർന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത നിർദ്ദേശവുമായി അധികൃതർ

നാളെ രാത്രി 11.30 വരെയാണ് കടലാക്രമണ സാധ്യത നിലനിൽക്കുന്നത്

കേരള തീരത്ത് നാളെ ഉയർന്ന തിരമാലയ്ക്ക് സാധ്യത. ഏകദേശം 1.8 മീറ്റർ മുതൽ 2.5 മീറ്റർ വരെ തിരമാല ഉയർന്നുപൊങ്ങുന്നതാണ്. കൂറ്റൻ തിരമാലയ്ക്ക് പുറമേ, കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാലയുടെ വേഗത സെക്കന്റിൽ 20 സെന്റീമീറ്ററിനും, 55 സെന്റീമീറ്ററിനും ഇടയിലാണ് മാറി വരാൻ സാധ്യത. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നൽകിയിട്ടുണ്ട്.

നാളെ രാത്രി 11.30 വരെയാണ് കടലാക്രമണ സാധ്യത നിലനിൽക്കുന്നത്. മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ എന്നിവർ ജാഗ്രത പുലർത്തേണ്ടതാണ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത ഇടങ്ങളിലേക്ക് മാറേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണം. അതേസമയം, ബീച്ചിലേക്കുള്ള യാത്രകൾ, കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

Also Read: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട, 5 പേര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button