തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം..വി ഗോവിന്ദന് മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ‘മാദ്ധ്യമങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. സിപിഎമ്മിന്റെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇരയാവുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ബിജെപി ശബ്ദിക്കും. ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് എംവി ഗോവിന്ദന് മനസിലാക്കണം. ഭീഷണിക്ക് മുമ്പില്‍ ഇവിടുത്തെ ജനങ്ങള്‍ മുട്ടുമടക്കില്ല. തുടര്‍ഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ല. അഴിമതിയും കെടുകാര്യസ്ഥതയും മറയ്ക്കാനാണ് സിപിഎം മാദ്ധ്യമങ്ങളോട് കുതിര കയറുന്നത്’, കെ സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
Read Also: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവിന് 10 വർഷം കഠിനതടവും പിഴയും
‘എന്നാല്‍ ജനങ്ങള്‍ എല്ലാം മനസിലാക്കി കഴിഞ്ഞു. എസ്എഫ്ഐ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ചെയ്യാത്തത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്. എബിവിപിയും യുവമോര്‍ച്ചയും മാത്രമാണ് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് എസ്എഫ്ഐ തട്ടിപ്പിനെതിരെ തെരുവില്‍ സമരം ചെയ്യുന്നത്’, കെ.സുരേന്ദ്രന് പറഞ്ഞു.
Post Your Comments