തിരുവനന്തപുരം: അര്‍ഹതപ്പെട്ട സാധാരണക്കാരെ തഴഞ്ഞ് ഫസ്റ്റ് ലേഡിമാര്‍ സര്‍വകലാശാലകളില്‍ ഉയര്‍ന്ന പോസ്റ്റുകളില്‍ കടന്നുകൂടിയത് പിന്‍വാതിലുകള്‍ വഴിയാണ്. എല്ലാവരും സഖാക്കളുടെ ഭാര്യമാര്‍, പഠിച്ച് പരീക്ഷ എഴുതിയവരൊക്കെ നിയമനങ്ങളില്‍ നിന്ന് പുറത്താണെന്ന നഗ്ന സത്യത്തെ തുറന്നു കാണിക്കുകയാണ് അഞ്ജു പാര്‍വതി.
പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, തദ്ദേശ ഭരണസ്ഥാപനങ്ങള്‍ എല്ലായിടത്തും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളില്‍ നിന്നുള്ളവരോ പാര്‍ട്ടിക്കു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഗുണ്ടകളോ ഒക്കെയാണ് ഉദ്യോഗസ്ഥര്‍ . അവര്‍ക്കു PSC യും വിദ്യാഭ്യാസ യോഗ്യതയും ഒന്നും ബാധകമല്ല. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമ്മുടെ ചുറ്റുവട്ടങ്ങളില്‍ തന്നെ കാണാമെന്ന് അഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘ഇന്നലെ മുതല്‍ ഇടതിടങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ, മാപ്രകള്‍ക്കെതിരെ, പ്രിയയെ വിമര്‍ശിച്ചവര്‍ക്ക് എതിരെ ഒക്കെ രോഷം ഇരമ്പുകയാണ്. കാരണം എന്താ? പ്രിയ വര്‍ഗ്ഗീസിന്റെ കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയയ്ക്ക് അനുകൂലമായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി വന്നിരുന്നു. റാങ്ക് ലിസ്റ്റ് പുന പരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയെന്നും വാര്‍ത്ത വന്നിരുന്നു. ശരി! നല്ല കാര്യം! അവര്‍ നിയമപോരാട്ടം നടത്തി, അതില്‍ വിജയിച്ചു’.
‘ഇനി കാര്യത്തിലേയ്ക്ക് കടക്കാം. ഈ പ്രിയ വര്‍ഗ്ഗീസ് വിവാദം വെറുതെ ഉണ്ടായ ഒന്നാണോ? അത് വെറും മാധ്യമസൃഷ്ടി മാത്രമാണോ? അല്ല. തനിക്ക് കിട്ടേണ്ട തസ്തിക പിന്‍ വാതില്‍ വഴി പ്രിയ നേടിയെന്ന് ആരോപിച്ചു കേസ് കൊടുത്തത് മറ്റൊരു പ്രൊഫസര്‍ ആയിരുന്നു.അദ്ദേഹത്തിന്റെ പേര് ജോസഫ് സ്‌കറിയ എന്നായിരുന്നു. അദ്ദേഹം വെറുതെ ആരോപണം ഉന്നയിക്കുക ആയിരുന്നുവോ? അല്ല. കാരണം കണ്ണൂര്‍ യൂണിവേഴ്സിറ്റി മലയാളം വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ അയച്ചവരുടെ യുജിസി ഗൈഡ് ലൈന്‍ പ്രകാരമുള്ള റിസര്‍ച്ച് സ്‌കോര്‍ കൂടി കാണിച്ചാണ് ആരോപണം ഉന്നയിച്ചത്.അത് ഇപ്രകാരം ആയിരുന്നു’.
‘ജോസഫ് സ്‌കറിയ 651
സി ഗണേഷ് 645
റെജി കുമാര്‍ 368.7
മുഹമ്മദ് റാഫി 346
പ്രകാശന്‍ പിപി 206
സ:പ്രിയ വര്‍ഗീസ് 156.
ഇന്റര്‍വ്യൂ മാര്‍ക്ക്
പ്രിയ വര്‍ഗീസ് 32
ജോസഫ് സ്‌കറിയ 30
സി ഗണേഷ് 28
പ്രകാശന്‍ 26
മുഹമ്മദ് റാഫി 22
റെജി കുമാര്‍ 21
എന്നാല്‍ ഇന്റര്‍വ്യൂ മികവില്‍ പ്രിയ ഒന്നാം സ്ഥാനത്ത് എത്തി.അവരുടെ റിസര്‍ച്ച് സ്‌ക്കോര്‍ ഏറ്റവും കുറവ് ആയിരുന്നെങ്കിലും ഇന്റര്‍വ്യൂവിലെ പ്രകടനം മുന്‍ നിറുത്തി അവര്‍ക്ക് നിയമനം ലഭിച്ചു.അതിനെതിരെ ജോസഫ് സ്‌കറിയ കോടതിയില്‍ പോയി. അത് വാര്‍ത്തയായി..!
ഇനി ഇത്തരം ഒരു വാര്‍ത്ത വന്നത് കൊണ്ട് മാത്രം നമ്മള്‍ പ്രിയയുടെ റിസര്‍ച്ച് സ്‌കോറും ഇന്റര്‍വ്യൂ സ്‌ക്കോറും കണ്ടു, മികവ് തിരിച്ചറിഞ്ഞു651 ഉണ്ടായിട്ടും ഇന്റര്‍വ്യൂവില്‍ രണ്ടാമനായ ജോസഫ് സ്‌കറിയയെയും 156 എന്ന സ്‌ക്കോറും ഇന്റര്‍വ്യൂവിലെ 32 മികവുമുള്ള പ്രിയയെ താരതമ്യം ചെയ്തു. അത് സ്വാഭാവികം. ജോസഫ് സ്‌കറിയയ്ക്ക് ഇല്ലാതെ പോയ ഒന്ന് പ്രിയയ്ക്ക് ഉണ്ടായിരുന്നു. മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ആയ ഭര്‍ത്താവ്. ഇപ്പോഴും പറയുന്നു -പ്രിയയ്ക്ക് എതിരെ മാധ്യമവേട്ട നടന്നത് അവര്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാര്യ ആയിരുന്നത് കൊണ്ടാണെന്ന മുറവിളി ഉയര്‍ത്തുന്നവരോടാണ് -അവര്‍ക്ക് ഇന്റര്‍വ്യൂവില്‍ ഒന്നാമത് വരാന്‍ കഴിഞ്ഞത് അവര്‍ സഖാവ്. രാകേഷിന്റെ ഭാര്യ ആയത് കൊണ്ട് മാത്രമാണ്…
പിന്നെ, ഇടത് ഇടങ്ങളിലെ പിന്‍ വാതില്‍ നിയമനം കേവലം മാപ്രകള്‍ ഉണ്ടാക്കുന്ന ഒന്നാണോ? ആണെങ്കില്‍, ഇതൊക്കെയോ?’
‘1. നിനിത കണിച്ചേരി – കാലടി സംസ്‌കൃത സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍.
യോഗ്യത: സ . എം ബി രാജേഷിന്റെ ഭാര്യ
2. വിജി വിജയന്‍ – കേരള സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍.
യോഗ്യത: പി കെ ബിജുവിന്റെ ഭാര്യ
3. ദീപ്തി നീഷാദ് – കേരള ക്ലേ & സെറാമിക് ഡയരക്ടര്‍.
യോഗ്യത : ഇപി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ
4. ആര്‍.ബിന്ദു – ശ്രീ കേരളവര്‍മ്മ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ( ഇപ്പോള്‍ മന്ത്രി)
യോഗ്യത: എ. വിജയരാഘവന്റെ ഭാര്യ
5. വാണി കേസരി- കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍
യോഗ്യത: പി. രാജീവിന്റെ ഭാര്യ.
6. പിഎം സഹല – കണ്ണൂര്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രഫസര്‍
യോഗ്യത: എ.എന്‍ ഷംസീറിന്റെ ഭാര്യ ( നിയമനം കോടതി തടഞ്ഞു.)’
‘ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെയുള്ളവര്‍ തൊഴിലില്ലാതെ അലയുന്ന ഈ സമത്വസുന്ദരസോഷ്യലിസ്റ്റ് കേരളത്തിലാണ് കത്തി കുത്ത് നടത്തുന്ന ക്രിമിനല്‍സും സ്വപ്നയും ഒക്കെ മുടിഞ്ഞ ശബളത്തില്‍ പിന്‍വാതിലിലൂടെ കയറിപ്പറ്റിയത്. യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു കത്തികുത്ത് ഉണ്ടായത് കൊണ്ട് പുറം ലോകം അവിടെ നടന്ന കള്ളക്കളി അറിഞ്ഞു. അതല്ലേ സത്യം’.
‘അര്‍ഹതപ്പെട്ടവനെ മറികടന്നു പ്രസ്ഥാനത്തിലെ ഫസ്റ്റ് ലേഡിമാര്‍ ഒന്നാം റാങ്കുകളില്‍ സര്‍വകലാശാലകളില്‍ കടന്നുകൂടിയത് ഇതേ പിന്‍വാതിലുകള്‍ വഴിയാണ്. പൊതുമേഖലാസ്ഥാപനങ്ങള്‍ ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ,പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ,തദ്ദേശ ഭരണസ്ഥാപനങ്ങള്‍ എല്ലായിടത്തും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളില്‍ നിന്നുള്ളവരോ പാര്‍ട്ടിക്കു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഗുണ്ടകളോ ഒക്കെയാണ് ഉദ്യോഗസ്ഥര്‍ . അവര്‍ക്കു PSC യും വിദ്യാഭാസ യോഗ്യതയും ഒന്നും ബാധകമല്ല. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമ്മുടെ ചുറ്റുവട്ടങ്ങളില്‍ തന്നേ കാണാം .എത്രമാത്രം ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഫാസിസ്റ്റ് പ്രവണത ആണിത്’.
‘വിദ്യയും നിഖിലും ഒക്കെ പച്ച സത്യങ്ങളായി മുന്നില്‍ നില്‍ക്കുമ്പോള്‍, പ്രൊഫ. ബിന്ദുവിന്റെ ആംഗലേയ ഗതി വിഗതികളും ചിന്തയുടെ വാഴക്കുല മോഷണവും കണ്മുന്നില്‍ ഉള്ളപ്പോള്‍ ഒരു കോടതി വിധി ഉയര്‍ത്തി കാട്ടി മൊത്തം മാധ്യമസൃഷ്ടി എന്ന നരേറ്റീവ് സൃഷ്ടിക്കുന്ന നുണ ഫാക്ട്ടറികളോട് സഹതാപം മാത്രം! ഹൈക്കോടതിക്ക് മുകളിലും കോടതി ഉണ്ടല്ലോ ല്ലേ ??????ഇപ്പോള്‍ കോടതികളെ വിശ്വസിക്കുന്ന സഖാക്കള്‍ നാളെ മറിച്ചൊരു വിധി വന്നാല്‍ അതിനെ അവിശ്വസിക്കില്ല എന്ന് കരുതട്ടെ’!
Post Your Comments