ന്യൂഡൽഹി : ചരിത്രത്തില്‍ ആദ്യമായി സ്വയം നിര്‍മിച്ച പരിശീലന പോര്‍വിമാനം വിൽക്കാനൊരുങ്ങി ഇന്ത്യ .അത്യാധുനിക പോര്‍വിമാനങ്ങളും ബോംബറുകളും കൈവശമുള്ള അമേരിക്കയാണ് ഇന്ത്യന്‍ വിദഗ്ധര്‍ വികസിപ്പിച്ചെടുത്ത പരിശീലന പോര്‍വിമാനം വാങ്ങുന്നത്.
Read Also : സരിതാ എസ് നായര്‍ക്കെതിരെ വീണ്ടും കേസ്
പരിശീലന യുദ്ധവിമാനം അമേരിക്കയ്ക്ക് ഇന്ത്യ വാഗ്ദാനം ചെയ്തുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ നാവിക സേനയുടെ പരിശീലക പോര്‍വിമാനത്തിന്റെ കരാര്‍ ഇന്ത്യക്ക് ലഭിച്ചാല്‍ അത് വലിയ നേട്ടമാവുകയും ചെയ്യും.
യുഎസ് നേവി അണ്ടര്‍ ഗ്രാജ്വേറ്റ് ജെറ്റ് ട്രെയിനിങ് സിസ്റ്റത്തിനായി രാജ്യാന്തര തലത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതിന് മറുപടിയായി ഇന്ത്യ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിന്റെ ലീഡ് ഇന്‍ ഫൈറ്റര്‍ ട്രെയിനര്‍ പതിപ്പ് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട് പറയുന്നത്. വാഗ്ദാനം ചെയ്ത പരിശീലന പോര്‍വിമാനം എല്‍സിഎയുടെ നാവിക പതിപ്പിന് സമാനമാണ്. ഈ പോര്‍വിമാനത്തിന്റെ വിമാനവാഹിനിക്കപ്പലില്‍ നിന്നുള്ള ടേക്ക് ഓഫും ലാന്‍ഡിങ്ങും വിജയകരമായി പൂര്‍ത്തിയാക്കിയതാണ്.
കോക്ക്പിറ്റ് ഡിസ്പ്ലേ ലേ ഔട്ട്, നൂതന ഏവിയോണിക്സ് ഉള്‍പ്പെടെ വിമാനത്തിന്റെ എല്ലാ വിശദമായ പ്ലാനുകളും ഇന്ത്യ യുഎസിന് കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ വിമാനത്തിന്റെ എല്ലാ നിര്‍മാണ ജോലികളും തദ്ദേശീയമായി തന്നെ ചെയ്തുവെന്ന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ ആര്‍. മാധവന്‍ പറഞ്ഞു.
Post Your Comments