എയർലൈൻ രംഗത്ത് തിരിച്ചുവരുന്നതിന്റെ ഭാഗമായി വായ്പാ ദാതാക്കളോട് കൂടുതൽ തുക ആവശ്യപ്പെട്ട് പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, 600 കോടി രൂപ വരെയാണ് ഗോ ഫസ്റ്റ് വായ്പാ ദാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഡച്ച് ബാങ്ക് എന്നിവയ്ക്ക് മൊത്തം 65.21 ബില്യൺ ഡോളർ കുടിശിക ഗോ ഫസ്റ്റ് നൽകാനുണ്ട്.
സാമ്പത്തിക പ്രതിസന്ധി തുടർന്ന് ഗോ ഫസ്റ്റിന്റെ മുഴുവൻ സർവീസുകളും ഇതിനോടകം നിർത്തിവെച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് കൂടുതൽ തുക കണ്ടെത്താൻ ഗോ ഫസ്റ്റ് ശ്രമങ്ങൾ നടത്തുന്നത്. പ്രതിദിനം 22 വിമാനങ്ങളുമായി ജൂലൈയിൽ പ്രവർത്തനം പുനരാരംഭിക്കുവാൻ ഗോ ഫസ്റ്റ് ലക്ഷ്യമിടുന്നുണ്ട്. നേരത്തെ ജൂൺ 22ന് സർവീസുകൾ പുനരാരംഭിക്കുവാൻ പദ്ധതിയിട്ടിരുന്നെങ്കിലും, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അവ വീണ്ടും ദീർഘിപ്പിക്കുകയായിരുന്നു.
Also Read: നടപ്പാതയിൽ നിന്നയാളെ ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസ്: പ്രതി പിടിയിൽ
ജൂൺ ആദ്യവാരം പുനരുജ്ജീവനത്തിനായി ഗോ ഫസ്റ്റ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതോടെ, പ്രതിദിന ഫ്ലൈറ്റുകളുടെ 94 ശതമാനവും പുനസ്ഥാപിക്കാനാണ് ലക്ഷ്യം. നിലവിൽ, ജൂൺ 25 വരെയുള്ള മുഴുവൻ സർവീസുകളും ഗോ ഫസ്റ്റ് റദ്ദ് ചെയ്തിട്ടുണ്ട്.
Post Your Comments