രാജ്യത്തെ പ്രമുഖ ബജറ്റ് കാരിയർ വിമാന സർവീസായിരുന്ന ഗോ ഫസ്റ്റ് വീണ്ടും ഫ്ലൈറ്റുകൾ റദ്ദാക്കി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഓഗസ്റ്റ് 31 വരെയുള്ള സർവീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. പ്രവർത്തനപരമായ കാരണങ്ങളാൽ, ഫ്ലൈറ്റുകൾ റദ്ദാക്കിയതായും യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഗോ ഫസ്റ്റ് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടാകുന്ന സംശയങ്ങളും ആശങ്കകളും ഗോ ഫസ്റ്റുമായി പങ്കുവെക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെയ് 2 മുതലാണ് ഗോ ഫസ്റ്റ് വിമാന സർവീസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കിയത്. പിന്നീട് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്യുകയായിരുന്നു. നിലവിൽ, പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് എയർലൈൻ വ്യക്തമാക്കി. അതേസമയം, ഏതാനും ദിവസങ്ങൾക്കു മുൻപ് ഗോ ഫസ്റ്റിൽ നിന്നും നിരവധി ജീവനക്കാർ രാജിവെച്ചിരുന്നു. സമയബന്ധിതമായി ശമ്പളം നൽകാത്തതിനെ തുടർന്നാണ് ജീവനക്കാർ ഗോ ഫസ്റ്റിൽ നിന്നും രാജിവെച്ചത്.
Also Read: പൊലീസിനു നേരേ ആക്രമണം: മൂന്നുപേർ പിടിയിൽ
Post Your Comments