ErnakulamKeralaNattuvarthaLatest NewsNews

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ് : പ്ര​തി 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പിടിയിൽ

വൈ​റ്റി​ല തൈ​ക്കൂ​ട​ത്ത് താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ തൈ​ക്കാ​ട്ട്ശേ​രി മ​ണ​പ്പു​റം രാ​മ​പു​ര​ത്ത് വീ​ട്ടി​ൽ മ​ധു​സൂ​ദ​ന(67)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

വ​രാ​പ്പു​ഴ: വ​രാ​പ്പു​ഴ​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​റ​സ്റ്റി​ൽ. വൈ​റ്റി​ല തൈ​ക്കൂ​ട​ത്ത് താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ തൈ​ക്കാ​ട്ട്ശേ​രി മ​ണ​പ്പു​റം രാ​മ​പു​ര​ത്ത് വീ​ട്ടി​ൽ മ​ധു​സൂ​ദ​ന(67)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ക്രൈംബ്രാ​ഞ്ച് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സമരത്തിനിടയില്‍ കെഎസ്‌യു നേതാവിനെതിരെ പച്ചത്തെറി അഭിഷേകം, എസ്‌ഐയ്ക്ക് എതിരെ ഡിജിപിക്ക് പരാതി നല്‍കി സുബിന്‍ മാത്യു

കേസിലെ അ​മ്പ​താം പ്ര​തി​യാ​യ ഇ​യാ​ൾ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യു​ടെ അ​ടു​ത്തേ​ക്ക് പെ​ൺ​കു​ട്ടി​യെ എ​ത്തി​ച്ച​ത് ഇ​യാ​ളാ​ണ്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ ​പോകുക​യാ​യി​രു​ന്നു. വൈ​റ്റി​ല​യി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ളു​ക​ളെ ഇയാൾ സ​മീ​പി​ച്ചി​രു​ന്ന​ത്.

ഡിവൈഎ​സ്പി വി.​ രാ​ജീ​വ്, എ​സ്ഐ ടി.​എം സൂ​ഫി, എഎ​സ്ഐ​മാ​രാ​യ കെ.​ജെ ബി​ജു, അ​ബ്ദു​ൾ ജ​ലീ​ൽ സിപിഒ ഷാ​നി എന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടായിരുന്നത്. അറസ്റ്റിലായ പ്ര​തി​യെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button