
പിറവം: പുഴയിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രക്കടവിന് സമീപത്താണ് 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. അഗ്നിശമനസേനാ വിഭാഗം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. ഇതിന് മുമ്പ് ക്ഷേത്രത്തിന് സമീപം ഈ സ്ത്രീയെ കണ്ടതായി പറയുന്നുണ്ട്.
മണപ്പുറത്തേക്കുള്ള മഴവിൽ പാലത്തിൽ നിന്നയാളാണ് സ്ത്രീ പുഴയിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടനെ ബഹളമുണ്ടാക്കി സമീപവാസികളെ വിളിച്ചു കൂട്ടുകയായിരുന്നു. അതേസമയം, ഇവർ എങ്ങനെയാണ് പുഴയിൽ വീണതെന്ന് വ്യക്തമല്ല. സാരിയാണ് ഉടുത്തിരിക്കുന്നത്. നെറ്റിയിൽ പൊട്ടു കുത്തിയിട്ടുണ്ട്.
സ്ഥലത്തെത്തിയ പിറവം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments