ThrissurKeralaNattuvarthaLatest NewsNews

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ദ​മ്പ​തി​ക​ളെ മ​ർ​ദ്ദി​ച്ചു: രണ്ട് പേർ പിടിയിൽ

പ​ട്ടി​ക്കാ​ട് ക​ല്ലി​ടു​ക്ക് ഓ​ലി​യാ​നി​ക്ക​ൽ വി​ഷ്ണു, മ​ര​യ്ക്ക​ൽ പ​ടി​ഞ്ഞാ​റ​യി​ൽ പ്ര​ജോ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പീ​ച്ചി: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ദ​മ്പ​തി​ക​ളെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പൊലീസ് പിടിയിൽ. പ​ട്ടി​ക്കാ​ട് ക​ല്ലി​ടു​ക്ക് ഓ​ലി​യാ​നി​ക്ക​ൽ വി​ഷ്ണു, മ​ര​യ്ക്ക​ൽ പ​ടി​ഞ്ഞാ​റ​യി​ൽ പ്ര​ജോ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പീച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്.

Read Also : ഭാര്യയെ വിട്ടുകിട്ടണമെന്ന് പരാതി നല്‍കിയ യുവാവിനേയും പൊലീസുകാരേയും പൊലീസ് സ്റ്റേഷനില്‍ കയറി തല്ലി അഞ്ജലി ശര്‍മ്മ

ബു​ധ​നാ​ഴ്ച രാ​ത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അ​ഭി​ജി​ത്തും ഭാ​ര്യ​യും ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ വി​ഷ്ണു, പ്ര​ജോ​ദ്, ധ​നീ​ഷ് എ​ന്നി​വ​രെ​ത്തി അ​ഭി​ജി​ത്തു​മാ​യു​ള്ള സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ ദ​മ്പ​തി​ക​ളെ പ​ട്ടി​ക്കാ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ വെ​ച്ച് വീ​ണ്ടും മ​ർ​ദ്ദി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പീ​ച്ചി പൊ​ലീ​സ്‌ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ൽ, ധ​നീ​ഷ് ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

പീ​ച്ചി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി​പി​ൻ. പി. ​നാ​യ​രും സം​ഘ​വും ചേർന്നാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്തത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button